പ്രഹ്ലാദ് പട്ടേല്‍
(കേന്ദ്ര സാംസ്‌കാരിക, ടൂറിസം സഹമന്ത്രി )
ദേശീയ യുവജനത്തിന്റെ പ്രചോദനം സ്വാമി വിവേകാനന്ദനാണ്. കേവലം 39 വയസ്സുവരെ മാത്രം ജീവിച്ച, 14 വര്‍ഷം മാത്രം പൊതുരംഗത്തുണ്ടായിരുന്ന ഒരു യുവാവ് രാജ്യത്തിന് നല്‍കിയ ഒരു ചിന്ത ഇന്നും അനുഭവവേദ്യമാണ്. വരും തലമുറകള്‍ക്കും ഈ ഊര്‍ജ്ജം തുടര്‍ന്നും ആഴത്തില്‍ അനുഭവപ്പെടും.
ഇന്ന് ലോകത്തെ ഏറ്റവും വലിയ യുവജനശക്തി ഇന്ത്യയാണ്. ലോകത്തെ ഓരോ അഞ്ചാമത്തെ യുവജനവും ഇന്ത്യക്കാരനാണ്. ഈ യുവജനങ്ങള്‍ മൂലം കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോകത്തെ 13 വന്‍കിട സമ്പദ്ഘടനകളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് മൂന്നാമതാണ്. കൊറോണയ്‌ക്ക് ശേഷം വികസനത്തിനായുള്ള മത്സരത്തില്‍ നിറയെ അവസരങ്ങളുള്ള രാജ്യമായി ഇന്ത്യ ഉരുത്തിരിഞ്ഞിരിക്കുകയാണ്. സ്വാമി വിവേകാനന്ദന്റെ ആശയങ്ങളുമായി സഹകരിക്കുന്ന യുവജനങ്ങളാണ് ഈ സാധ്യതയെ ശക്തിപ്പെടുത്തുന്നത് ലോകത്ത്, നേതൃപരമായ പങ്കിലേക്ക് ഇന്ത്യയെ സജ്ജമാക്കുന്നത്. “ഉയരുക, ഉണരുക, ലക്ഷ്യ സ്ഥാനമെത്തുന്നതുവരെ അവസാനിപ്പിക്കാതിരിക്കുക” കൊളോണിയല്‍ കാലഘട്ടത്തില്‍ യുവജനങ്ങള്‍ക്ക് സ്വാമി വിവേകാനന്ദന്‍ നല്‍കിയ ഈ മന്ത്രം ഇന്ന് സ്വതന്ത്ര ഇന്ത്യയില്‍ പ്രസക്തവും, ശക്തവും, പ്രചോദനം പകരുന്നതുമാണ്. ഒരു ലോകനേതാവാകാന്‍ ഇന്ത്യ ഇന്ന് ഒരുങ്ങിക്കഴിഞ്ഞു. യോഗയുടെ ശക്തിയും, ആത്മീയതയുടെ ചൈതന്യവുമുള്ള രാജ്യത്തെ യുവജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പോവുക വഴി യുവ ഇന്ത്യയേയും, ഭാരതീയരേയും കുറിച്ച് തങ്ങളുടെ കഴിവുകളിലൂടെ പോകുമ്പോള്‍ തങ്ങളുടെ കഴിവുകളിലൂടെ ലോകത്തിന് തന്നെ ദിശയേകുവാന്‍ പ്രാപ്തരാണ്. 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തോടെ ലോകത്തെ നയിക്കാന്‍ രാജ്യം ഒരുങ്ങിക്കഴിഞ്ഞു.
“ജീവിതത്തിന് ഒരു ലക്ഷ്യം നിശ്ചയിച്ച് അത് നിങ്ങളുടെ ജീവിതത്തിന്റെ ആശയവുമായി കൂട്ടിയിണക്കുക” സ്വാമി വിവേകാനന്ദന്റെ ഈ പാഠം ഇന്നും യുവജനങ്ങളെ പ്രചോദിപ്പിക്കുന്നു. ഇതേക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുക. സ്വപ്നം കാണുക, ജീവിക്കുക….. വിജയം കൈവരിക്കുന്നതിനുള്ള രഹസ്യം ഇതാണ്”.
യുവജനങ്ങള്‍ക്കുള്ള സ്വാമി വിവേകാനന്ദന്റെ മന്ത്രം നിത്യഹരിത മാണ്. “നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ അള്ളാഹുവിനെയോ, ദൈവത്തെയോ വിശ്വസിക്കാനാവില്ല. മനുഷ്യരിലും, നമ്മില്‍ത്തന്നെയും ദൈവത്തെ കാണാനാവില്ലെങ്കില്‍ മറ്റെവിടെപ്പോയാണ് കാണാന്‍ കഴിയുക.
1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ സനാതനധര്‍മ്മ സമ്മേളനത്തിലാണ് തന്റെ ആശയങ്ങളിലൂടെ സ്വാമി വിവേകാനന്ദന്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അന്നത്തെ അദ്ദേഹത്തിന്റെ വിശിഷ്ടമായ ആ പ്രസംഗത്തിന് സമാനമായി ഒന്നും ഇന്നു വരെ ഉണ്ടായിട്ടില്ല. സ്വാമി വിവേകാനന്ദന്റെ പ്രസംഗം “ശതാബ്ദത്തിന്റെ പ്രസംഗത്തേക്കാളും ആയിരം വര്‍ഷത്തെ പ്രസംഗത്തേക്കാളും” മുകളിലാണ്. വരും കാലങ്ങളിലും അത് സജീവമായിരിക്കും. ആ പ്രസംഗത്തില്‍ എന്തൊക്കെയാണുണ്ടായിരുന്നത് ? വിശ്വബന്ധുത്വം, സഹിഷ്ണുത, സഹകരണാത്മകത, പങ്കാളിത്തം, മതം, സംസ്‌കാരം, രാഷ്‌ട്രം, ദേശീയത, ഭാരതീയത.
ലോക മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ സനാതന ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ചു. എല്ലാ മതങ്ങളിലും, രാജ്യങ്ങളിലും നിന്നുള്ള പീഡിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് അഭയം നല്‍കുന്ന ഹിന്ദുസ്ഥാനില്‍ നിന്നാണ് താന്‍ വരുന്നതെന്ന് അദ്ദേഹം ലോകത്തോട് പറഞ്ഞു. ലോകത്തെ എല്ലാ മതങ്ങളുടേയും, മാതാവാണ് സനാതനധര്‍മ്മമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. സനാതന മതത്തിലൂടെ ലോകത്തിന് സഹിഷ്ണുതയുടെയും, സാര്‍വ്വലൗകിക സ്വീകാര്യതയുടെയും, പാഠം പഠിപ്പിച്ച നാടാണ് ഇന്ത്യയെന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. എല്ലാ മതങ്ങളേയും സ്വീകരിക്കുകയാണ് ഇന്ത്യന്‍ മണ്ണിന്റെ സ്വഭാവം. മതനിരപേക്ഷതയുടെ ആദ്യ പരീക്ഷണശാലയും, സംരക്ഷകരും നാമാണ്.
ലോക മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ അഭിസംബോധന ചെയ്തത്, “അമേരിക്കന്‍ സഹോദരീ – സഹോദരന്മാരെ” എന്നാണ്. ലോകസാഹോദര്യത്തിന്റെ ശാശ്വത സന്ദേശം അതില്‍ വ്യക്തമായിരുന്നു. അപ്പോള്‍ തന്നെ ലോക മത പാര്‍ലമെന്റ് മൊത്തത്തില്‍ ആ സന്ദേശത്തെ കരഘോഷത്തോടെ സ്വീകരിച്ചു. അതിനാലാണ് ന്യൂയോര്‍ക്ക് ഹെറാള്‍ഡ് എഴുതിയത്, “ അദ്ദേഹത്തെ (സ്വാമി വിവേകാനന്ദനെ) കേള്‍ക്കുമ്പോള്‍ തോന്നുന്നത് ഇന്ത്യയെ പോലൊരു വൈജ്ഞാനിക രാജ്യത്തേക്ക് ഒരു ക്രിസ്ത്യന്‍ മിഷനറിയെ അയക്കുന്നത് മഠയത്തരമാണെന്ന്. അദ്ദേഹം സ്റ്റേജില്‍ കൂടി കടന്നുപോയാല്‍ പോലും കരഘോഷം മുഴങ്ങും”.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വേരുകളില്‍ എത്താനുള്ള ശ്രമം സ്വാമി വിവേകാനന്ദന്‍ തുടര്‍ന്നു. ഈ ചിന്തയാണ് സ്വാമി വിവേകാനന്ദനെ ലോകമെങ്ങും സ്വീകാര്യനാക്കിയതും. ഹിന്ദുസ്ഥാനിന്റെയും, ഹിന്ദുസ്ഥാനി സംസ്‌കാരത്തിന്റെ ചിഹ്നമായ സനാതന ധര്‍മ്മമായ വക്താവായി അദ്ദേഹത്തെ പ്രതിഷ്ഠിച്ചത്. സ്വാമി വിവേകാനന്ദന്റെ ചിന്തകള്‍ നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ “എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം” എന്ന മുദ്രാവാക്യത്തില്‍ പ്രതിഫലിക്കുന്നു.
നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നത് നമ്മുടെ കടമയാണെന്ന് സ്വാമി വിവേകാനന്ദന്‍ നമ്മളെ പഠിപ്പിച്ചു. അതുവഴി അവര്‍ക്ക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും, ജീവിക്കാനുമാകും. ഈ സ്വപ്നം അന്ത്യോദയം എന്ന ആശയത്തിനും വഴി തെളിച്ചു. രാജ്യത്തെ അവസാനത്തെ പാവപ്പെട്ടപ്പെട്ടവന്റെയും ഉന്നമനം ഉറപ്പാക്കിയില്ലെങ്കില്‍ വികസനം അര്‍ത്ഥരഹിതമാണ് എന്ന ചിന്ത വിവേകാനന്ദന്റെ ആശയത്തില്‍ നിന്ന് ജനിച്ചതാണ്.
ദൈവത്തെ കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ വിശ്വാസം ഓരോ മതത്തോടും ചേര്‍ന്ന് നില്‍ക്കുന്നു. എന്നാല്‍ ദാനധര്‍മ്മവും, സനാതന ധര്‍മ്മത്തിന്റെ വേരുകളില്‍ ഊന്നിനില്‍ക്കുന്നു. ദാനധര്‍മ്മം ഒരു ജീവിത രീതിയാണ്. ഈ പ്രകൃതിയില്‍ എല്ലാവരേയും തമ്മില്‍ ബന്ധിപ്പിക്കുക എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. “നാം എത്രത്തോളം മറ്റുള്ളവരെ സഹായിക്കുന്നുവോ നമ്മുടെ ഹൃദയം അത്രത്തോളം നിര്‍മ്മലമാകുന്നു. അത്തരം വ്യക്തികള്‍ ദൈവത്തെ പോലെയാകുന്നു”.
വ്യത്യസ്ത മതങ്ങള്‍, സമൂഹങ്ങള്‍, പാരമ്പര്യങ്ങള്‍, ചിന്തകള്‍ എന്നിവയെ സ്വാമി വിവേകാനന്ദന്‍ സംയോജിപ്പിച്ചു. ജഡത്വത്തില്‍ നിന്നുള്ള മോചനത്തെ അത് പ്രചോദിപ്പിച്ചു. ഈ രാജ്യത്ത് സ്വാമി വിവേകാനന്ദന് ഒരു എതിരാളിയില്ല എന്നതിന്റെ ഒരു കാരണവും ഇതാണ്. സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ക്ക് മുന്നില്‍ ഏവരും വണങ്ങും. 19-ാം നൂറ്റാണ്ടിലെ സനാതന ധര്‍മ്മത്തിന്റെ വക്താവ് ഇന്നും ആഗോളതലത്തില്‍ തന്റെ സകാരാത്മക ചിന്തകളോടെ ഇന്നും ഉറച്ച് നില്‍ക്കുന്നു. സ്വാമി വിവേകാനന്ദന്റെ ചിന്തകള്‍ക്ക് ഇന്നും ചെറുപ്പമാണ്. ഉത്കൃഷ്ടമായ അദ്ദേഹത്തിന്റെ ആശയങ്ങള്‍ എക്കാലവും അപ്രകാരം നിലകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: