കൊച്ചി: ചോറ്റാനിക്കരയ്ക്ക് പിന്നാലെ ജില്ലയില്‍ വാഴക്കുളത്തും ഷിെഗല്ല സ്ഥിരീകരിച്ചു. വാഴക്കുളം പഞ്ചായത്തില്‍ 39 വയസ്സുള്ള യുവാവിനാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടര്‍പരിശോധന റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിലും,കളമശ്ശേരി മെഡിക്കല്‍ കോളേജിലും നടത്തിയതിലൂടെ ഷിഗെല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.
ജില്ലാ ആരോഗ്യ വിഭാഗവും, മലയിടംത്തുരുത്തു,വാഴക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്ത് സന്ദര്‍ശനം നടത്തി. തുടര്‍ പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും പ്രദേശത്ത് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.വിവേക് കുമാറിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടയുള്ള വിദഗ്ധരുടെ യോഗം കൂടി ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ.ശ്രീദേവി. എസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ വ്യക്തി ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കാനും ഗവ: മെഡിക്കല്‍ കോളേജ്, കളമശേരി, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിന്ദു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: