ബെംഗളൂരു: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായ്കിന്റെ ഭാര്യ വിജയയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദീപക് ദുബെയും കാറപകടത്തില്‍ മരിച്ചു. മന്ത്രി ഗുരുതര പരിക്കുകളോടെ ഗോവയിലെ ആശുപത്രിയില്‍. രാത്രി ഒമ്പതുമണിയോടെ കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലെ അങ്കോലയ്ക്കു സമീപമായിരുന്നു അപകടം.
ഗോവയില്‍ നിന്ന് ഗോകര്‍ണത്തേക്കുള്ള യാത്രയിലാണ് മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച ശേഷം താഴ്ചയിലേക്കു മറിയുകയായിരുന്നു. വാഹനം പൂര്‍ണമായും നശിച്ചെന്നു പോലീസ് പറഞ്ഞു.
മൂവരും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ശ്രീപദ് നോര്‍ത്ത് ഗോവയില്‍നിന്നുള്ള എംപിയാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിക്ക് അടയന്തരമായി ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: