കോട്ടയം: പുതുപ്പള്ളി പഞ്ചായത്തില്‍ ആലപ്പാട്ട് വീട്ടില്‍ എ ആര് രേവതി സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കോട്ടയം തഹസില്‍ദാര്‍ ആണ്. പരമ്പരാഗത ഭൂസ്വത്തായുള്ള 4 സെന്റ്റ് പുരയിടവും 32 സെന്റ്റ് കാര്‍ഷിക ഭൂമിയുമാണ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായിരുന്ന രേവതിയുടെഅച്ഛന് രത്നാകരന് നായരുടെ ആകെ സ്വത്ത് എന്ന ബോധ്യപ്പെട്ടാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മാര്‍ച്ച് ആറിന് ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മുന്നോക്ക ജാതിയിലെ പിന്നോക്കക്കാര്‍ക്ക് കോളേജ് പ്രവേശനത്തിനുള്ള 10 ശതമാനം സംവരണ ക്വോട്ടയില്‍ രേവതിക്ക് മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആര്‍ഡി) കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ (ഐസര്‍) പ്രവേശനം കിട്ടി. കോവിഡ് മൂലം പ്രവേശന നടപടികള്‍ വൈകിയതിനാല്‍ മാര്‍ച്ച് 31 നു ശേഷം ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു.
പുതിയ സര്‍ട്ടിഫിക്കറ്റിനായി വീണ്ടും തഹസീല്‍ദാരെ സമീപിച്ചപ്പോള്‍ അദ്ദേഹം നല്കാന് തയ്യാറായില്ല.ഹൗസ് പ്ലോട്ട് 4 സെന്റില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ സാമ്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ല. 36 സെന്റ് മുഴുവനും ഒറ്റ ഹൗസ് പ്ലോട്ട് ആയി കണക്കിയാണ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചത്. 5 ഏക്കര്‍ വരെ കാര്‍ഷിക ഭൂമിയുള്ളവരും സാമ്പത്തിക സംവരണത്തിന് അര്‍ഹരാണെന്ന് കേന്ദ്രത്തിന്റെ ഉത്തരവില്‍ വ്യക്തമായി പറയുമ്പോളാണ് ഇത്.
മൂന്നാഴ്ച മുമ്പ് നല്കിയ സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്കാന് പറ്റില്ലന്ന് തഹസില്‍ദാര്‍ പറയുന്ന ന്യായം,ഉത്തരവില്‍ കാര്‍ഷിക ഭൂമിയെയും വീടിന്റെ സ്ഥലത്തെയും കുറിച്ച് വ്യക്തമായ നിര്‍വചനം ഇല്ല എന്നതാണ്.
തഹസില്‍ദാറിന്റെ അഭിപ്രായത്തില്‍ കാര്‍ഷിക ഭൂമി വിഭാഗത്തില്‍ നെല്‍വയലുകള്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. എന്നാല്‍ കേരളത്തിലെ ഭൂനികുതി രസീതില്‍ ഭൂമിയെ നിലം അല്ലെങ്കില്‍ പുരയിടം എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നുണ്ട്. ഇത് പരിഗണിക്കാതെ, ഭവന പ്ലോട്ടിന്റെ നിര്‍വചനത്തിനായി കേരള സര്‍ക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം ബാധകമായ ഇറക്കിയ അധിക സാധാരണ ഗസറ്റ് വിജ്ഞാപനം തഹസില്‍ദാര്‍ പരിഗണിക്കുകയായിരുന്നു. അതിലെ നിര്‍വചനം കണക്കിലെടുക്കുകയാണെങ്കില്‍പ്പോലും അത്് മുനിസിപ്പാലിറ്റിയും കോര്പ്പറേഷന് ഹൗസ് പ്ലോട്ടുകളും മാത്രം ബാധിക്കുന്നവയാണ്. രേവതി താമസിക്കുന്നത് പഞ്ചായത്തിലും. കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള പുതുപ്പള്ളി വില്ലേജ് വില്ലേജ് ഓഫീസര്‍ രേവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോമില്‍ പഞ്ചായത്തിലെ മുഴുവന്‍ ഭൂമിയും കാര്‍ഷിക ഭൂമി ആണെന്ന് വ്യക്തമായി നിര്‍വചിക്കുന്നുണ്ട് .
രേവതിയുടെ കുടുംബത്തിന്റെ വരുമാനം വളരെ കുറവാണെന്നും പരിധിക്കുള്ളിലാണെന്നും സമ്മതിക്കുന്ന തഹസീല്‍ദാര്‍ കാര്‍ഷിക ഭൂമി സംബന്ധിച്ച് ഉന്നത അധികാരികളില്‍ നിന്ന് വ്യക്തത ലഭിക്കുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് പറയുന്നത്.
ഏതായാലും ഇനി സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടും കാര്യമില്ല. ഐസറിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. അപേക്ഷയോടൊപ്പം ഇതര രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 23 ആയിരുന്നു. അവസാന ദിവസം പോലും സര്‍ട്ടിഫിക്ക്റ്റ് നല്കാന് കഴിയാതിരുന്നതിനാല്‍ രേവതിയുടെ പഠന മോഹം പൊലിഞ്ഞു. ഇത് രേവതിയുടെ മാത്രം പ്രശ്നമല്ല. കേരളത്തില്‍ പലസ്ഥലങ്ങളിലും അര്‍ഹരായ മുന്നോക്ക സമുദായ അംഗങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ നിയമ വ്യാഖ്യാനം മുലം അര്‍ഹമായ ആനുകൂല്യം നഷ്ടപ്പെടുന്നു. സമുദായ സംഘടനകളും കമ്മീഷനും ഒക്കെ ഉണ്ടെങ്കിലും വേണ്ട രീതിലുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: