മുംബൈ: സിനിമാ ലോകവും ക്രിക്കറ്റ് ലോകവും കാത്തിരുന്ന സന്തോഷ വാര്‍ത്ത പുറത്ത്. സിനിമാ താരവും ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ പെണ്‍കുഞ്ഞിന് ജന്മം നല്കി. അനുഷ്ക ശര്‍മ്മ കുഞ്ഞിന് ജന്മം നല്കിയതായിവിരാട് കോഹ്ലി ട്വിറ്ററിലാണ് അറിയിച്ചത്. ‘ഇന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും ഞങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നു.
അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ ഈ പുതിയ അധ്യായം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടെന്ന് തോന്നുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സ്നേഹം എന്നായിരുന്നു വിരാട് ട്വിറ്ററില്‍ കുറിച്ചത്.
കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വിരാട് കോലിയും അനുഷ്ക ശര്‍മയും തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ അനുഷ്കയുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: