തിരുവനന്തപുരം: നൂറ്റിനാലു വയസ്സുകാരനില്‍ ഹെര്‍ണിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി തിരുവനന്തപുരം ലോര്‍ഡ്സ് ആശുപത്രി. ഇന്‍ഗ്വയ്നല്‍ ഹെര്‍ണിയ (വയറിന്റം അടിഭാഗത്തെ മുഴ) കാരണം ബുദ്ധിമുട്ടിയിരുന്ന പദ്മനാഭന് വൈദ്യര് എന്നയാള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. നേരത്തെ ഈ അസുഖത്തിന് മറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നെങ്കിലും പ്രായാധിക്യം കാരണം ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അധികൃതര്‍ മടിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു ലോര്‍ഡ്സ് ആശുപത്രിയെ സമീപിച്ചത്.
ലോര്‍ഡ്സ് ആശുപത്രി ചെയര്‍മാനും ചീഫ് സര്‍ജനുമായ ഡോ. കെ.പി. ഹരിദാസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ലോര്‍ഡ്സ് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രോഗിയുടെ ശസ്ത്രക്രിയയാണ് വിജയം കണ്ടത്.
”സാധാരണയായി കാണുന്ന ഇന്‍ഗ്വയ്നല്‍ ഹെര്‍ണിയ നാഭിപ്രദേശത്താണ് ഉണ്ടാകുന്നത്. വയറിന്റെ അടിഭാഗത്ത് പ്രത്യേകിച്ചും കുടല് അല്ലെങ്കില്‍ മൂത്രസഞ്ചിയുടെ ഭാഗത്ത് മുഴച്ചു വരുന്നതാണ് ഇതിന്റെ ലക്ഷണം. ഇന്‍ഗ്വയ്നല്‍ ഹെര്‍ണിയ അത്ര അപകടകാരിയല്ല. പക്ഷേ മുഴ വലുതാകുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. ഇത്തരമൊരു അപകടകരമായ അവസ്ഥയിലായിരുന്നു പദ്മനാഭന് വൈദ്യരെ ലോര്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു മുമ്പ് ഛര്‍ദിയടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് ആരോഗ്യനില മെച്ചപ്പെടുത്തണമായിരുന്നു.” ശസ്ത്രക്രിയയുടെ അനുഭവത്തെപ്പറ്റി ഡോ. ഹരിദാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: