ന്യൂദല്‍ഹി: പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍, പ്രതിരോധ സാങ്കേതികവിദ്യയും ആയുധങ്ങളും മറ്റും എതിരാളികള്‍ക്ക് നല്‍കരുതെന്ന ഇന്ത്യയുടെ അഭ്യര്‍ഥന ഫ്രാന്‍സ് അംഗീകരിച്ചു.
ഇന്ത്യ വാങ്ങുന്ന റഫാല്‍ യുദ്ധ വിമാനങ്ങളുടെ 70 ശതമാനവും ഫ്രഞ്ച് നിര്‍മ്മിത പാന്തേഴ്സ് ഹെലിക്കോപ്ടറുകള്‍ പൂര്‍ണമായും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ കൂട്ടി യോജിപ്പിക്കും. ഇന്ത്യന്‍ നേതാക്കളും ഫ്രഞ്ച് പ്രതിരോധ ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രാന്‍സ് നല്കിയ വാഗ്ദാനങ്ങള്‍ ഇന്ത്യ സ്വീകരിച്ചു. 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇവയില്‍ 70 ശതമാനവും ഇന്ത്യയില്‍ തന്നെ അസംബള്‍ ചെയ്യും. ഈ സാഹചര്യത്തില്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയേക്കും. അങ്ങനെയെങ്കില്‍ വിമാനങ്ങളുടെ വില വീണ്ടും കുറയും.
പാന്തര്‍ കോപ്ടറുകള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നാണ് വാഗ്ദാനം. നാവികസേനയ്ക്കു വേണ്ടി മീഡിയ റേഞ്ച് കോപ്ടറുകള്‍ അന്വേഷിച്ചുവരികയാണ് ഇന്ത്യ. എയര്‍ബസ് കമ്പനി നിര്‍മ്മിക്കുന്ന ഈ കോപ്ടറുകള്‍ ഏതു പ്രതികൂല കാലാവസ്ഥയിലും ഉപയോഗിക്കാം. വിവിധോദ്ദേശ്യ കോപ്ടര്‍ കപ്പലില്‍ നിന്നും പറത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: