ചിരാല്‍: ചിരാല്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ച് ഒറ്റയാന്. തുടര്‍ച്ചയായി കാര്‍ഷികവിളകള്‍ നശിക്കുമ്പോഴും പരിഹാരം കാണാതെ വനംവകുപ്പും. ആഴ്ചകളായി കര്‍ഷകരുടെ ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്.
വനാതിര്‍ത്തി ഗ്രാമങ്ങള്‍ ആയ വരിക്കശ്ശേരി പാട്ടം കമ്പക്കൊടി പ്രദേശങ്ങളും മാസങ്ങളായി കാട്ടാനശല്യത്തില്‍ ദുരിതമനുഭവിക്കുകയാണ്. നിരന്തരമായി കാര്‍ഷികവിളകള്‍ പ്രദേശത്ത് കാട്ടാന നശിപ്പിക്കുമ്പോഴും വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഫെന്‍സിങ്ങും, കിടങ്ങും പരിപാലിക്കാനും വനംവകുപ്പ് തയ്യാറാകുന്നില്ല. ചാലപ്പള്ളി വിജയന്, മണ്ണില്‍ രാജന്, കുഞ്ഞുമോന്, മുരളീധരന്, അനില്‍ദാസ് തുടങ്ങിയ കര്‍ഷകരുടെ വാഴ, കവുങ്ങ്, കുരുമുളക് തുടങ്ങിയ വിളകളാണ് കാട്ടാന നശിപ്പിച്ചത്. വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം എന്നും കുങ്കിയാനകളെ കൊണ്ടുവന്ന് ഒറ്റയാനെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. വനംവകുപ്പ് നിസ്സംഗ തുടര്‍ന്നാല്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: