സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റില്‍ കളിക്കില്ല. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കൊണ്ടാണ്് ജഡേജയുടെ വിരലിന് പരിക്കേറ്റത്. ഇന്നലെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സില്‍ ജഡേജ ബൗള്‍ ചെയ്തില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ കുത്തിവയ്പ്പ് നടത്തി ഇന്ന് ബാറ്റിങ്ങിനിറങ്ങും.
ജഡേജയുടെ പരിക്ക് ഭേദമാകാന്‍ നാലു മുതല്‍ ആറ് ആഴ്ചവരെ സമയം വേണ്ടിവരുമെന്ന് ബിസിസിഐ അറിയിച്ചു.
ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിന്റെ പര്യടനം തുടങ്ങുക. നാല് ടെസ്റ്റുകളുള്ള പരമ്പര ഫെബ്രുരി അഞ്ചിന് ആരംഭിക്കും. ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: