സിഡ്നി: സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റണ്‍സ് വിജയലക്ഷ്യം അസാധ്യമെന്ന്് തോന്നാം. എന്നാല്‍ ഒത്തുപിടിച്ചാല്‍ ഇന്ത്യക്ക് തോല്‍വിയില്‍ നിന്ന്് കരകയറാം. ടെസ്റ്റ് സ്പെഷ്യലിസ്റ്റായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക്് മൂന്നാം ടെസ്റ്റ് സമനിലയാക്കാം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 98 റണ്‍സ് എടുത്തു. വിജയത്തിലേക്ക്് ഇനി 309 റണ്‍സ് ദൂരം കൂടി താണ്ടണം. എട്ടു വിക്കറ്റും കൈവശമുണ്ട്്. രഹാനെയും (4) പൂജാരയു (9) മാണ് ക്രീസില്‍.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്. ശര്‍മ അര്‍ധ സെഞ്ചുറി കുറിച്ചാണ് കളം വിട്ടത്. 98 പന്തില്‍ അഞ്ചുഫോറും ഒരു സിക്സറും സഹിതം 52 റണ്‍സ് നേടിയ ശര്‍മ, പേസര്‍ കമ്മിന്‍സിന്റെ പന്തില്‍ സ്റ്റാര്‍ക്കിന് പിടികൊടുത്തു. ആദ്യ വിക്കറ്റില്‍ രോഹിത് ഗില്ലിനൊപ്പം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗില്‍ അറുപത്തിനാല് പന്തില്‍ നാല് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 31 റണ്‍സ് എടുത്തു. ഹെയ്സല്‍വുഡിന്റെ പന്തില്‍ പെയ്ന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്.
ആദ്യ ഇന്നിങ്സില്‍ 94 റണ്‍സ് ലീഡ്് നേടിയ ഓസ്ട്രേലിയ ആറു വിക്കറ്റിന് 312 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 407 റണ്‍സായത്.
ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത്്, മാര്‍നസ് ലാബുഷെയ്ന്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ മികവിലാണ് ഓസീസ് രണ്ടാം ഇന്നിങ്സില്‍ സ്കോര്‍ ഉയര്‍ത്തിയത്. 84 റണ്‍സ് എടുത്ത ഗ്രീനാണ് ടോപ്പ് സ്കോറര്‍. 132 പന്തില്‍ എട്ട് ഫോറും നാല് സിക്സറും അടിച്ചു. സ്്മിത്ത്് 81 റണ്‍സ് എടുത്തു. എട്ട്് ഫോറും ഒരു സിക്സറും ഉള്‍പ്പെട്ട ഇന്നിങ്സ്. ലാബുഷെയ്ന് 118 പന്തില്‍ ഒമ്പത് ഫോറുകളുടെ അകമ്പടിയില്‍ 73 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ടിം പെയ്ന് 39 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ഇന്ത്യന്‍ പേസര്‍ നവ്ദീപ് സെയ്നിയും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് എടുത്തു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 338, ഇന്ത്യ ഒന്നാം ഇന്നിങ്സ് 244, ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ്: ഡേവിഡ് വാര്‍ണര്‍ എല്‍ബിഡബ്ല്യു ബി അശ്വിന് 13, വില്‍ പുകോവ്സ്കി സി വൃദ്ധിമാന്‍ സാഹ ബി മുഹമ്മദ് സിറാജ് 10, മാര്‍നസ് ലാബുഷെയ്ന് സി സാഹ ബി സെയ്നി 73, സ്റ്റീവ് സ്മിത്ത് എല്‍ബിഡബ്ല്യു ബി അശ്വിന് 81, മാത്യു വേഡ് സി സാഹ ബി സെയ്നി 4, കാമറൂണ്‍ ഗ്രീന്‍ സി സാഹ ബി ബുംറ 84, ടിം പെയ്ന് നോട്ടൗട്ട്് 39, എക്സ്ട്രാസ് 8 ആകെ ആറു വിക്കറ്റിന് 312 ഡിക്ലയേര്‍ഡ്.
വിക്കറ്റ് വീഴ്ച: 1-16, 2-35, 3-138, 4-148, 5-208, 6-312.
ബൗളിങ്: ജസ്പ്രീത് ബുംറ 21-4-68-1, മുഹമ്മദ് സിറാജ് 25-5-90-1, നവ്ദീപ് സെയ്നി 16-2-54-2, രവിചന്ദ്രന്‍ അശ്വിന് 25-1-95-2.
ഇന്ത്യ രണ്ടാം ഇന്നിങ്സ്: രോഹിത് ശര്‍മ സി സ്റ്റാര്‍ക്ക് ബി കമ്മിന്‍സ് 52, ശുഭ്മാന്‍ ഗില്‍ സി പെയ്ന് ബി ഹെയ്സല്‍വുഡ് 31, ചേതേശ്വര്‍ പൂജാര നോട്ടൗട്ട്് 9, അജിങ്ക്യ രഹാനെ നോട്ടൗട്ട്് 4, എക്സ്ട്രാസ് 2, ആകെ രണ്ട് വിക്കറ്റിന് 98.
ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 6-0-27-0, ജോഷ് ഹെയ്സല്‍വുഡ് 8-3-11-1, പാറ്റ് കമ്മിന്‍സ് 9-1-25-1, നഥാന്‍ ലിയോണ്‍ 9-3-22-0, കാമറൂണ്‍ ഗ്രീന്‍ 2-0-12-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: