കണ്ണില്‍ തീയുണ്ട് കാമാന്തക!
തിരുമകനാണഗ്നിഭൂവത്ഭുതം
തീക്കുണ്ഡത്തേലാണ് നൃത്തം തവ
പുനരനലക്കാട്ടു ശാന്തിക്കുമുണ്ട്
തിണ്ണന്നെന്നിട്ടുമത്യാശ്രിതനടിയ
നിലീയഗ്നിമാന്ദ്യം വരുത്തി
ദണ്ഡിപ്പിക്കുന്നതെന്തിങ്ങനെ
പലവഴിയായ്ത്തീയു തൃക്കയ്യിലില്ലേ?
ഈ ശ്ലോകം വെണ്മണി നമ്പൂതിരിയുടേതാണ്. അദ്ദേഹത്തിന് അഗ്നിമാന്ദ്യം ദഹനക്കേട് പിടിപെട്ടു. അന്നേരം അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി പ്രാര്ത്ഥിക്കുകയാണ:്
അല്ലയോ കാമാന്തക (കാമന്റെ അതായത് കാമദേവന്റെ അന്തകനായ ഭഗവാനേ), കണ്ണില്‍ തീയുണ്ട് (അങ്ങയുടെ കണ്ണില്‍ തീയുണ്ട്),
അഗ്നിഭൂതിരുമകനാണ് (അഗ്നിഭൂ അതായത് സുബ്രഹ്മണ്യന് അവിടുത്തെ മകനാണ്), അത്ഭുതം (അതിശയം തന്നെ)! തീക്കുണ്ഡത്തേലാണു നൃത്തം (അങ്ങ് നൃത്തം ചെയ്യുന്നത് തീക്കുണ്ഡത്തിലാണ്. അദ്ദേഹത്തിന്റെ നൃത്തം ചിതയിലാണല്ലോ), പുനരനലക്കാട്ടു ശാന്തിക്കുമില്ലേ (അനലക്കാട്ടു നമ്പൂതിരിയാണല്ലോ അവിടെ ശാന്തി. അനലന്‍ എന്നാല്‍ തീ), എന്നിട്ടും, അത്യാശ്രിതന് അടിയനിലീ അഗ്നിമാന്ദ്യം വരുത്തി (അവിടുത്തെ ആശ്രയിക്കുന്നവനായ അടിയനില്‍ ഈ അഗ്നിമാന്ദ്യം അഥവാ ദഹനക്കേട് വരുത്തി) എന്തിങ്ങനെ ദണ്ഡിപ്പിക്കുന്നു? (ഇങ്ങനെ എന്തിനു പ്രയാസപ്പെടുത്തുന്നു?), പലവഴിയായ് തീയു തൃക്കയ്യിലില്ലേ? (അവിടുത്തെ തൃക്കയ്യില്‍ തീ പലവഴിക്കുമില്ലേ?)
പ്രതികരിക്കാൻ ഇവിടെ എഴുതുക: