നീ വരുന്നതിന്നെതിര്‍ ദിശയില്‍
എന്‍ സഞ്ചാരം.
കൊമ്പു കുലുക്കും നിന്
നിഴല്‍ തട്ടാത്തിടത്തേയ്ക്ക്
എന്‍ സഞ്ചാരം.
നീ വരുന്നതിന്നെതിര്‍ ദിശയില്‍
എന്റെ ഓളങ്ങള്‍
എന്‍ കടല്‍ തേടിപ്പോകുന്നു
കുഞ്ഞു ചെകിളപ്പൂക്കള്‍ തുടിപ്പിക്കാന്‍
ഇററു പ്രാണവായുവുമായി
പോകുന്നെന്റെ ഓളങ്ങള്‍ .
നീ വരുന്നതിന്നെതിര്‍ ദിശയില്‍
എന്റെ മനസ്സിന് പര്‍വതാരോഹണം
കുത്തനെ കൊടുമുടി –
ത്തുഞ്ചത്തെത്തുവാന് കഴിയാതെ
എന്‍ ചിത്രശലഭങ്ങള്‍ പാതി വഴിയില്‍
പിടഞ്ഞു വീഴുന്നു,
കുടഞ്ഞുണര്‍ന്നു പറക്കുന്നു വീണ്ടും –
ഇററു പരാഗവുമായി
കുഞ്ഞു നക്ഷത്രത്തെത്തേടി
പോകുന്നെന്റെ ശലഭങ്ങള്‍.
ഇനി വേണ്ട യീ എതിരെന്ന്
എനിക്കു തോന്നുന്നൂ പലപ്പൊഴും –
വരുന്നോ നീയുമെന്‍ കൂടെ
അഥവാ
വരുന്നോ ഞാനും നിന്റെ കൂടെ
എന്നാണെങ്ങനെ –
യാണു നാം സന്ധിക്കുക.
ഞാനിടഞ്ഞുമാറിപ്പോകുന്നതിന്
എതിര്‍ദിശയില്‍
നീ കുഴഞ്ഞുവീണാ ലോ –
ഒരു നിമിഷം സ്തംഭിച്ചു നില്ക്കുന്നു ഞാന്‍.-
വരിക സുഹൃത്തേ
നമ്മുടെ നിരാശകള്‍
ഏന്തുന്നു ഇരുതല വാളുകള്‍ .
വരിക സുഹൃത്തേ
നമ്മുടെയമാന്തങ്ങള്
കെടുത്തുന്നൂ വിളക്കുകള്‍.
പച്ചപ്പുല്ലു കൊടുത്തിട്ടും
താടയാട്ടിത്തിന്നാതെ
ഏതോ പരിഭവവിഷാദത്തിന്
മിഴിയോടെ നോക്കുമൊരു
പശുവുണ്ട് നമ്മുടെ
ഉളളിലെന്നറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: