Categories: India

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ മദ്യം എത്തിക്കാന്‍ യുപി; വില 85 രൂപ മാത്രം; ബിയറിന്റെയും മദ്യത്തിന്റെ വില കുത്തനെ കുറച്ചു

Published by

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി  എക്‌സൈസ് തീരുവ വെട്ടിക്കുറയ്‌ക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ പുതിയ മദ്യനയത്തില്‍ ഉണ്ട്. ഇതോടെ യുപിയില്‍ എല്ലാ മദ്യങ്ങളുടെയും വില കുറയും. സംസ്ഥാനത്ത് മദ്യത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും രാജ്യത്ത് ഒരു ബ്രാന്‍ഡില്‍ വിതരണം ചെയ്യാനം യുപി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  മദ്യവില്‍പ്പനയ്‌ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കൊറോണ സെസ് സര്‍ക്കാര്‍ കുറച്ചു. ഇതോടെ വൈന്‍, ബിയര്‍, വിദേശ മദ്യം എന്നിവയുടെ വില കുറയും.

ബിയറിന്റെ എക്‌സൈസ് തീരുവ 280 ശതമാനത്തില്‍ നിന്ന് 200 ശതമാനമായി കുറയ്‌ക്കും. 2021-2022 എക്‌സൈസ് നയത്തിന്റെ ഭാഗമായിട്ടാണ് എക്‌സൈസ് തീരുവ കുത്തനെ കുറച്ചിരിക്കുന്നത്. പുതിയ നിയമ പ്രകാരം ബിയറിന്റെ ഷെല്‍ഫ് ലൈഫ് 9 മാസമായിരിക്കും.

യുപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുറഞ്ഞ വിലയ്‌ക്ക് നല്ല  മദ്യം നല്‍കും, ഗ്രെയിന്‍ ഇഎന്‍എയില്‍ നിന്ന് നിര്‍മ്മിക്കുന്ന മദ്യം  85 രൂപയ്‌ക്ക് രാജ്യത്തെ എല്ലാ മദ്യവില്‍പ്പനശാലകള്‍ വഴിയും വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: yogiliquorup