തിരുവനന്തപുരം: അമ്മ മകനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ പൊലീസിന്റെ വീഴ്ചയെ കഠിനാമായി വിമര്‍ശിച്ച് ശിശുക്ഷേമസമിതി അധ്യക്ഷ അഡ്വക്കേറ്റ് എന്‍. സുനന്ദ.
കടയ്ക്കാവൂരില്‍ നടന്ന ഈ പോക്സോ കേസില്‍ പൊലീസ് എഫ് ഐആര്‍ തയ്യാറാക്കിയതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ശിശുക്ഷേമസമിതി അധ്യക്ഷ സുനന്ദയുടെ പ്രതികരണം. വിവരം നല്കിയ ആളുടെ സ്ഥാനത്ത് തന്റെ പേര് നല്കിയതും ശരിയായില്ലെന്ന് സുനന്ദ പറഞ്ഞു.അച്ഛന് നിര്‍ബന്ധിച്ച് ഇത്തരമൊരു കള്ളക്കഥ പറയിച്ചതാണെന്ന് പിന്നീട് സ്ത്രീയുടെ ഇളയ മകന് തന്നെ തുറന്ന് പറഞ്ഞതോടെ സംഭവം വിവാദമായി. അച്ഛന്റെ കൂടെ നില്ക്കുന്ന മക്കളില്‍ ഒരാളെ അമ്മ ലൈംഗികമായി ചൂഷണം ചെയ്തുവെന്നതായിരുന്നു പരാതി.
കേസിനെ തുടര്‍ന്ന് സ്ത്രീ പൊലീസ് കസ്റ്റഡിയിലാണ്. പിന്നീട് കോടതി ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. ഈ കേസില്‍ പൊലീസ് എഫ് ഐആറില്‍ വിവരം നല്കിയ ആളുടെ സ്ഥാനത്ത് സുനന്ദയുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ താന്‍ ഇത്തരം വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് സുനന്ദ പറഞ്ഞു. ഇത്തരത്തിലൊരു പരാതി ഒരിക്കലും പൊലീസില്‍ ശിശുക്ഷേമസമിതി നല്‍കില്ലെന്നും സുനന്ദ പറഞ്ഞു.
ഈ കേസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലിങ്ങിനായി പൊലീസ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കിയത്. അതല്ലാതെ ഇത്തരം പരാതി പൊലീസില്‍ തന്റെ ഭാഗത്ത് നിന്ന് കൊടുത്തിട്ടില്ലെന്നും സുനന്ദ വ്യക്തമാക്കി.
കൂട്ടിയുടെ അമ്മ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇവരുടെ ബനധുക്കളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. കുടുംബ വഴിക്കിനെത്തുടര്ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കഥയാണിതെന്ന് കസ്റ്റഡിയിരിക്കുന്ന അമ്മയുടെ ബന്ധുക്കള്‍ പറയുന്നു. അതേ സമയം അച്ഛന് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് നാല് മക്കളുണ്ട്. ഇതിനു പുറമെ ഇയാള്‍ വീണ്ടും വിവാഹം കഴിച്ചതായി പരാതിയുണ്ട്. സംഗതി വിവാദമായതോടെ പ്രശ്നത്തില്‍ ഡിജിപി ഇടപെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: