ന്യൂദല്‍ഹി: ബാലകോട്ട് വ്യോമാക്രമണത്തിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത കോണ്‍ഗ്രസും എന്തിനും തെളിവ് ചോദിക്കുന്ന മറ്റ് സംഘങ്ങളും പരസ്യമായി മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി പ്രകാശ് ജാവദേക്കര്‍.
കഴിഞ്ഞ ദിവസം മുന്‍ പാക് നയതന്ത്രോദ്യോഗസ്ഥന്‍ സഫര്‍ ഹിലാലി ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണത്തില്‍ 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു ടിവി ഷോയില്‍ തുറന്ന് സമ്മതിച്ചിരുന്നു. ഇന്ത്യയുടെ ആക്രമണത്തിന് പകരം ചോദിക്കാത്തതിന് പാക് സര്‍ക്കാരിനെയും സൈന്യത്തെയും സഫര്‍ ഹിലാലി ചോദ്യം ചെയ്യുന്നതായും ടിവി വാര്‍ത്തയില്‍ കാണിച്ചിരുന്നു. ഇന്ത്യയുടെ ബാലക്കോട്ടാക്രമണം വെറും വ്യാജസൃഷ്ടിയാണെന്നും പാകിസ്ഥാനില്‍ ഒരു നാശവും വിതയ്ക്കാന്‍ കഴിയാത്ത ഒന്നാണെന്നും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷങ്ങളും വിമര്‍ശിച്ചിരുന്നു.
എല്ലാം വെളിവായതോടെ കോണ്‍ഗ്രസും എന്തിനും ഏതിനും തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷസംഘങ്ങളും മാപ്പ് പറയണമെന്ന് ജാവദേക്കര്‍ പറഞ്ഞു. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പ്രതികാരനടപടിയെന്നോണമാണ് ഇന്ത്യ ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാന് കേന്ദ്രമായ തീവ്രവാദി സംഘടന ജെയ്ഷ് എ മൊഹമ്മദാണ് പുല്‍വാമ ആക്രമണം ആസൂത്രണം ചെയ്തത്. ഇതിന് പ്രതികാരമെന്നോണം ജെയ്ഷ് എ മൊഹമ്മദിന്റെ ശക്തികേന്ദ്രമായ ഖൈബര്‍ പക്തൂണ്‍ ഖ്വാ പ്രവിശ്യയില്‍ (ബാലക്കോട്ട് ആക്രമണം) നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ നിര്‍മ്മിത സ്പൈസ് 2000 ഗ്ലൈഡ് ബോംബുകളുമായി 2 മിറാഷ് ഫൈറ്റര്‍ ജെറ്റുകളാണ് പങ്കെടുത്തത്.
നേരത്തെ ബിജെപി രാജ്യസഭാ എംപി ഹര്‍നാഥ് സിംഗ് യാദവും പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: