ന്യൂദല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജപിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് സുവേന്ദു അധികാരിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു. ശനിയാഴ്ച രാത്രിയോടെ നന്ദിഗ്രാമിലെ ഓഫീസാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് ഈ അതിക്രമമെന്നാണ് വിലയിരുത്തല്‍.
സംഭവത്തില്‍ സംസ്ഥാനത്തെ ബിജിപി പ്രതിഷേധം പ്രകടിപ്പിച്ചു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തൃണമൂല്‍ മസില് പവര്‍ ഉപയോഗിച്ചാണ് ഇവര്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നത്. നന്ദിഗ്രാമിലെ ഓഫീസിന് നേരെ ഉണ്ടായ തൃണമൂല്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിജെപി നേതാവ് കനിഷ്ക പാണ്ഡ പറഞ്ഞു.
സംസ്ഥാനത്തെ ഭരണം നിങ്ങളോടൊപ്പമുള്ളതിനാലാണ് തൃണമൂല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടുന്നത്. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം അല്ലെങ്കില്‍ ഭാവിയില്‍ നടക്കുന്ന സമാനസംഭവങ്ങളുടെ ഉത്തരവാദിത്വം ഭരണകൂടം ഏറ്റെടുക്കേണ്ടതായിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ വിട്ട് കഴിഞ്ഞമാസമാണ് സുവേന്ദു അധികാരി തൃണമൂലില്‍ ചേര്‍ന്നത്. പാര്‍ട്ടിവിട്ടതോടെ സുവേന്ദുവിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ഉണ്ടായിട്ടുണ്ട്. സുവേന്ദുവിന് പിന്നാലെ ടിഎംസി വിട്ട് പല പ്രമുഖരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: