ലഖ്നോ: ലവ് ജിഹാദിനെതിരെ നടപ്പാക്കിയ നിയമം അനുശാസിക്കുന്ന പ്രകാരം കുറ്റം ചെയ്തയാളുടെ സ്വത്ത് കണ്ട് കെട്ടാന്‍ നടപടിക്കൊരുങ്ങി യുപി പൊലീസ്.
സീതാപൂര്‍ ജില്ലയിലെ തംബോര്‍ സ്വദേശി സുബ്രെയ്ലിനെതിരെയാണ് പൊലീസിന്റെ നീക്കം. 22 കാരനായ സുബ്രെയ്ല്‍ 19 കാരിയായ നീതു എന്ന ഹിന്ദു യുവതിയുമായി നവമ്പര്‍ 26നാണ് ഒളിച്ചോടിയത്. അതിന് ശേഷം നീതുവിനെ വിവാഹം ചെയ്ത സുബ്രെയ്ല്‍ പെണ്‍കുട്ടിയെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പിന്നീട് സുബ്രെയ്ല്‍ ഒളിവില്‍ പോയി.
ക്രിമിനല്‍ കുറ്റത്തിലെ 83ാം വകുപ്പ് പ്രകാരം കുറ്റവാളിയുടെ സ്വത്ത് കണ്ട് കെട്ടാന്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷമാണ് നടപടി. സുബ്രെയ്ലിന്റെ വീടും ഭൂമിയും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഉടന്‍ കണ്ടുകെട്ടും. വെള്ളിയാഴ്ച സുബ്രെയ്ലിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: