കൊച്ചി: വിജയിയുടെ ‘മാസ്റ്റര്‍’ സിനിമയുടെ റിലീസിനായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള). ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റര്‍ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ഫിയോകിന്റെ ജനറല്‍ ബോഡി യോഗം വ്യക്തമാക്കി.
മുന്‍പ് സംഘടനയിലെ ഒരു വിഭാഗം അംഗങ്ങള്‍ നഷ്ടം സഹിച്ചു തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി വലിയ ചര്‍ച്ചകളും നടന്നു. തമിഴ് സിനിമയായ ‘മാസ്റ്റര്‍’ന് ശേഷം മലയാള സിനിമകള്‍ തിയേറ്ററുകള്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതിനാലാണ് തിയറ്ററുകള്‍ തുറക്കേണ്ടന്ന തീരുമാനം എടുത്തിരിക്കുന്നത്.
തമിഴ് സിനിമയ്ക്ക് വേണ്ടി തിയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടുവെന്ന് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുളളവര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയത് മലയാള ചലച്ചിത്ര ലോകത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ലൈസന്‍സ് കാലാവധി ആറ് മാസത്തേക്ക് നീട്ടി നല്‍കുക, തിയറ്ററുകള്‍ പ്രദര്‍ശനത്തിന് സജ്ജീകരിക്കാന്‍ ഒരാഴ്ച സമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവ അംഗീകരിച്ച ശേഷം തീയേറ്റര്‍ തുറന്നാല്‍ മതിയെന്ന് കഴിഞ്ഞ ഫിയോക്ക് യോഗത്തിലും തീരുമാനമായിരുന്നു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്തെ തീയേറ്ററുകള്‍ അടച്ചത്. പിന്നീട് ജനുവരി 5 മുതല്‍ കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പകുതി ആളുകളെ പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: