കൊറോണയ്‌ക്ക് ശേഷം രാജ്യത്തെ തിയറ്ററുകള്‍ തുറക്കുമ്പോള്‍ സിനിമ പ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന സിനിമയാണ് കെജിഎഫിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ അതിന്റെ അതിന്റെ ആരവം ഉയര്‍ന്നിരുന്നു. കെജിഎഫ്2 ഏറ്റവും വലിയ പ്രത്യേകത വില്ലനായി എത്തുന്ന ബോളിവുഡ് താരമായ സഞ്ജയ് ദത്താണ്. അധീര എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.
താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഒട്ടും ദയയില്ലാത്ത ഭീകരനായ വില്ലനാണ് അധീരയെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. അധീരയാവാന്‍ വലിയ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഒന്നരമണിക്കൂറോളം മെയ്‌ക്ക് അപ്പ് ചെയ്താണ് സിനിമയ്‌ക്കായി ഒരുങ്ങിയത്. അധീര പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള കഥാപാത്രമാണെന്ന് സഞ്ജയ് ദത്ത് ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. .
സിനിമയില്‍ യഷും താനുമായി നിരവധി സീനുകളുണ്ടെന്ന് അദേഹം പറഞ്ഞു. സംവിധായകന്‍ പ്രശാന്ത് നീല്‍ വളരെ എളിമയുള്ള വ്യക്തിയായിരുന്നു. അദേഹത്തില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായെന്നും അദേഹം പറഞ്ഞു. രവീണ ടണ്ടണ്‍, പ്രകാശ് രാജ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍.
ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഓഗസ്റ്റ് 26നാണ് കെജിഎഫ് 2 ന്റെ ചിത്രീകരണം പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ കാന്‍സര്‍ രോഗം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സഞ്ജയ് ദത്ത് ചികിത്സയ്‌ക്കുവേണ്ടി ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.
1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയില്‍ ആകെ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെജിഎഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: