തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കാലാവധി പൂര്‍ത്തിയാകും മുന്‍പാണ് സ്ഥാനം ഒഴിയുന്നത്. ഇതിനു മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാര്‍ട്ടണ്‍ ഹില്ലിലെ വസതിയിലേക്കാണ് മാറിയത്. അനാരോഗ്യം മൂലമാണ് സ്ഥാനം ഒഴിയല്‍. കുറച്ചു ദിവസം ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭരണപരിഷ്‌കരണ കമ്മിഷന്‍ അഞ്ചോളം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെങ്കിലും കാര്യമായി ഒന്നും സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.
അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഎസിന് വോട്ട് ചെയ്യാനായില്ല. പുന്നപ്രയിലാണ് വി.എസിന് വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകില്ല. യാത്രകള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി വി.എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല. കുറച്ചു നാളായി വിഎസ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: