കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ.എം. ഷാജിക്ക് ഹൃദയാഘാതം. ഇതേത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഷാജിയെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഷാജിക്ക് കോവിഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്.
അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: