ആലപ്പുഴ: മട വീഴ്ച മൂലം 600 ഹെക്ടര്‍ പുഞ്ച കൃഷി പൂര്‍ണമായും നശിച്ച. പാടശേഖരങ്ങളില്‍ ബണ്ട് കരകവിഞ്ഞു 300 ഹെക്ടര്‍ കൃഷി നശിക്കുകയും ചെയ്തുവെന്നും കൃഷിവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
വേലിയേറ്റം, കിഴക്കന്‍ മേഖലയിലെ മഴ എന്നിവകൊണ്ടുള്ള മടവീഴ്ച മൂലമുള്ള പ്രശ്നങ്ങളും കൃഷി നാശവും തടയുന്നതിനായി, വേലിയേറ്റം, ഇറക്കം എന്നിവ അനുസരിച്ച് തണ്ണീര്‍മുക്കം , തോട്ടപ്പള്ളി ഷട്ടറുകള്‍ തുറക്കാനും തൃക്കുന്നപ്പുഴ നാവിഗേഷന്‍ ലോക്ക് റെഗുലേറ്റ് ചെയ്യാനും മന്ത്രി വി. എസ് സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൃഷി, ഇറിഗേഷന്‍ വകുപ്പുകളുടെ യോഗത്തിലാണ് നിര്‍ദ്ദേശം.
വേലിയേറ്റം, ഇറക്കം എന്നിവയനുസരിച്ച് തണ്ണീര്‍മുക്കത്ത് 20 ഷട്ടറുകളും തോട്ടപ്പള്ളിയില്‍ അഞ്ച് ഷട്ടറുകളും തുറക്കാനും ഇന്ന് തന്നെ നടപടികള്‍ ആരംഭിക്കാനും. മന്ത്രി ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്കി. തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍തിട്ട മുറിച്ചു സുഗമമായ ഒഴുക്കിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുവാനും മന്ത്രി ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്കി.
ജില്ലയിലെ കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശങ്ങളില്‍ ജനുവരി നാലു മുതല്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ ബണ്ട് കരകവിഞ്ഞൊഴുകുകയും മടവീഴ്ച ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് കൃഷി വിഭാഗം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് യോഗം ചേര്‍ന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: