കൊല്ലം: ജീവിതത്തിന്റെ വ്യര്‍ത്ഥത പ്രേക്ഷകമനസുകളിലേക്ക് പകര്‍ന്നു നല്‍കുകയാണ് മാണിക്യന് എന്ന 46കാരന്. രണ്ടര പതിറ്റാണ്ടിലേറെയായി കൊല്ലം കോര്‍പ്പറേഷന്റെ ശുചീകരണവിഭാഗം ജീവനക്കാരനാണ് മാണിക്യന്.
പുതിയകാവിലമ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ ശാന്തികവാടം എന്ന പേരില്‍ മലയാളത്തിലും അമൈതിയാന മയാനം എന്ന പേരില്‍ തമിഴിലുമായാണ് ചിത്രം തയ്യാറാക്കിയത്. 15 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഗിരി നൂറനാട്, ഉദയകുമാര്‍, ഷാജഹാന് എന്നിവരാണ്. മുളങ്കാടകം ശ്മശാനം, പോളയത്തോട്, തിരുമുല്ലവാരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മുമ്പ് പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടി സന്ദേശം എന്ന പേരിലും മാണിക്യന് സിനിമയെടുത്തിട്ടുണ്ട്. തൊഴില്‍ ജീവിതവും കലാപ്രവര്‍ത്തനവുമായി മുന്നോട്ടുപേണ്ടാകുന്ന മാണിക്യന് ഭാര്യ മീനാക്ഷിയും മക്കളായ ശരവണനും ശരണ്യയും പിന്തുണയേകുന്നു.
ഇന്നലെ കൊല്ലം പ്രസ് ക്ലബില്‍ നടന്ന ആദ്യപ്രദര്‍ശനം ബിജെപി സംസ്ഥാനസമിതിയംഗം എം. സുനില്‍ ഉദ്ഘാടനം ചെയ്തു. കെ. ആര്. രവിമോഹന് അധ്യക്ഷനായി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഷിബു, കടപ്പാക്കട കൗണ്‍സിലര്‍ കൃപ വിനോദ്, രാജേഷ് അമ്പാടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: