തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി രാജ്യസഭ അംഗത്വം രാജിവച്ചു. ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവിനാണ് രാജിക്കത്ത് കൈമാറിയത്. യുഡിഎഫ് പ്രതിനിധി ആയാണ് ജോസ് രാജ്യസഭയില്‍ എത്തിയത്. എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് പാലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ്. പാലാ സീറ്റ് ജോസിനു നല്‍കുന്നതില്‍ എന്‍സിപി മുന്നണി വിടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ജോസിന്റെ രാജി.
മുന്നണി വിട്ടിട്ടും ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്‌ക്കാത്തതില്‍ വ്യാപക വിമര്‍ശനമാണ് യുഡിഎഫ് ഉയര്‍ത്തിയത്. സ്ഥാനം രാജിവയ്‌ക്കുമെന്ന് ജോസ് പലതവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ചിഹ്നവും പേരും നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് രാജി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് വിഭാഗത്തെ ഔദ്യോഗിക കേരള കോണ്‍ഗ്രസായി പ്രഖ്യാപിച്ചത്. ജോസ് കെ. മാണിയുടെ എംപി സ്ഥാനം ഇതില്‍ നിര്‍ണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: