കൊച്ചി: ലൗ ജിഹാദിനെതിരെ കേരളം നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.വി. ശിവന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. യുപിയില്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെ പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഇടപ്പള്ളി മൈലാളത്ത് നടന്ന ധര്‍മ്മ രക്ഷാവേദിയുടെ താലൂക്ക് സംയോജകന്മാര്‍ ഉപരിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്മ്മരക്ഷയ്ക്കുവേണ്ടിയുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇതര മതപഠനകേന്ദ്രങ്ങളിലും ഭഗവത്ഗീത പഠിപ്പിക്കേണ്ടത് അനിവാര്യമാണന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയും ധര്‍മ്മ രക്ഷാവേദി സംസ്ഥാന സംയോജകനുമായ ഇ.ജി. മനോജ് അഭിപ്രായപ്പെട്ടു. ലൗ ജിഹാദിന്റെ കെണിയില്‍ അകപ്പെട്ടുപോകുന്ന പെണ്‍കുട്ടികളുടെ പുനരധിവാസം ധര്‍മ്മരക്ഷാ വേദി ഏറ്റെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
ധര്‍മ്മ പഠന ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധിക്കണമെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന് സൂചിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന യോഗത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ക്യാപ്റ്റന്‍ കെ. സുന്ദരന്‍, സമിതി അംഗം എ.ബി. ബിജു, ജില്ലാ സംയോജകന്‍ പി.കെ. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: