ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ വനിതാ റിപ്പോര്‍ട്ടര്‍മാരെ ലൈംഗികമായി ഉപദ്രവിക്കുന്നതായി പരാതി. ഇന്ത്യ ടുഡേ എഡിറ്റര്‍ പ്രീതി ചൗധരിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
പ്രതിഷേധക്കാരില്‍ വലിയൊരു പങ്ക് ആളുകള്‍ വനിതാ റിപ്പോര്‍ട്ടര്‍മാരെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും മറ്റുള്ളവരാകട്ടെ ഇത് എതിര്‍ക്കാതെ നിശ്ശബ്ദം നോക്കിനില്‍ക്കുന്നുവെന്നും ട്വിറ്റര്‍ കുറിപ്പില്‍ പ്രീതി ചൗധരി പറഞ്ഞു.’നമ്മുടെ കര്ഷകര്ജ ലോകചരിത്രത്തില്‍ അവരെ എഴുതിച്ചേര്‍ത്തവരാണ്. എങ്കിലും അവരില്‍ നല്ലൊരു പങ്കാളുകള്‍ റിപ്പോര്‍ട്ടര്‍മാരെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സംഘത്തിന് തന്നെ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ഷകരെ അനുകൂലിക്കുമ്പോള്‍ തന്നെ ഇതും പറയേണ്ടതുണ്ട്’- പ്രീതി ട്വീറ്ററില്‍ കുറിച്ചതാണിത്.
അതേ സമയം കോണ്‍ഗ്രസ് നേതാവും ഭാരത് കിസാന്‍ യൂണിയന് അംഗവുമായ ഭൂപേന്ദര്‍ ചൗധരി സംഭവത്തെ ന്യായീകരിച്ചു. കര്‍ഷകരുടെ പ്രസ്താവനകള്‍ ബലമായി എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നതെന്നാണ് ഭൂപേന്ദര്‍ ചൗധരിയുടെ പ്രതികരണം.
എന്നാല്‍ പ്രീതി ചൗധരി ഇതിനെതിരെ പ്രതികരിച്ചു. ‘ഒരു പത്രപ്രവര്‍ത്തക എങ്ങിനെയാണ് ജോലി ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാത്തതുകൊണ്ടാണ് ഇങ്ങിനെ പ്രതികരിക്കുന്നതെന്നായിരുന്നു പ്രീതി ചൗധരിയുടെ മറുപടി. ആരെങ്കിലും അഭ്രിപ്രായങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അവര്‍ ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്. അല്ലാതെ വനിതാ റിപ്പോര്‍ട്ടമാരെ ഇപ്രകാരം ഉപദ്രവിക്കുകയല്ല ചെയ്യേണ്ടത്’- പ്രീതി ചൗധരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: