ബത്തേരി: പതിറ്റാണ്ടുകളായി വയനാടന്‍ ജനത നിരന്തരമായി ആവശ്യപ്പെടുന്ന മെഡിക്കല്‍ കോളേജ് രാഷ്ട്രീയ ആയുധമാക്കാന്‍ സംസ്ഥാന ഗവണ്മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹിന്ദു ഐക്യവേദി. കഴിഞ്ഞ നാലര വര്‍ഷക്കാലമായി ഒന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ അടുത്ത അഞ്ചു മാസം കൊണ്ട് എങ്ങനെയാണ് വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക എന്ന് ഹിന്ദു ഐക്യവേദി ചോദിച്ചു.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുദ്ധകാലഅടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തിയ കല്‍പ്പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രന് നഗ്നമായ വാഗ്ദാന ലംഘനം ആണ് നടത്തിയിരിക്കുന്നത്. സി.കെ. ശശീന്ദ്രന് വയനാടന്‍ ജനതയോട് മാപ്പ് പറയണം. അടുത്ത തെരഞ്ഞെടുപ്പുവരെ മെഡിക്കല്‍ കോളേജ് വിഷയം സജീവമാക്കി വോട്ട് തട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
മെഡിക്കല്‍ കോളേജ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടവര്‍ ലക്ഷങ്ങള്‍ കൊയ്തെടുത്തതല്ലാതെ മറ്റൊന്നും നടത്താന്‍ ഭരണക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മെഡിക്കല്‍ കോളേജ് വിഷയം സജീവ ചര്‍ച്ച ആക്കുമെന്നും ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. വേണ്ടി വന്നാല്‍ പ്രത്യക്ഷ സമരത്തിനും ഇറങ്ങും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.പി. വിജയന് അധ്യക്ഷത വഹിച്ചു. കെ. കെ. രാജന്, എ.എം. ഉദയകുമാര്‍, ടി.എന്‍. സജിത്ത്, സി.കെ. ഉദയന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: