കോട്ടയം: പട്ടയാവകാശ പ്രക്ഷോഭം ശക്തിപ്പെടുത്താനൊരുങ്ങി മലഅരയ മഹാസഭ. കൈവശഭൂമിക്ക് പട്ടയം നല്‍കുക. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന പ്രക്ഷോഭമാണ് ശക്തമാക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം ലഭ്യമാക്കണമെന്നാവശ്വപ്പെട്ട് കഴിഞ്ഞ 21 മുതല്‍ മുണ്ടക്കയം പുഞ്ചവയലില്‍ ആരംഭിച്ച അനിശ്ചിതകാല സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മല അരയമഹാസഭ ജനറല്‍ സെക്രട്ടറി പി. കെ. സജീവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2020 ജൂണ്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും പട്ടയം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പീരുമേട്, കോതമംഗലം താലൂക്കുകളിലും ഇടുക്കി ജില്ലയിലെ അറക്കുളം വില്ലേജിലും പത്തനംതിട്ട ജില്ലയിലും പട്ടയവിതരണ നടപടികള്‍ ഒന്നും ആരംഭിച്ചിട്ടില്ല. ഇടുക്കി ജില്ലയിലൊഴികെ മറ്റു സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാക്കുന്നതിന് താത്പര്യം കാണിക്കുന്നില്ലെന്നും അരയമഹാസഭ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ. വി.ജി. ഹരീഷ് കുമാര്‍, വനിതാ സംഘടന ജനറല്‍ സെക്രട്ടറി കെ.പി. സന്ധ്യ, യുവജന സംഘടന വൈസ് പ്രസിഡന്റ് അയന സാമ്പു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: