ഹരിപ്പാട്: വാഹന പരിശോധനയ്ക്കിടയില്‍ എക്സൈസ് സംഘം ഹരിപ്പാട്ടുനിന്നും പിടികൂടിയ 1.8 കോടി രൂപയില്‍ ഹവാല ബന്ധം സംശയിക്കുന്നു. ഇതേപ്പറ്റിയുള്ള കൂടുതല്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹരിപ്പാട്ടെത്തി വിശദമായ അന്വേഷണം നടത്തും. പോലീസ് ചാര്‍ജ് ചെയ്ത കേസുകളെപ്പറ്റിയുള്ള രേഖകള്‍ പരിശോധിച്ചശേഷം റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കായംകുളം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ മാധവ ജങ്ഷന് സമീപം വെച്ച് വാഹന പരിശോധനയ്ക്കിടയിലാണ് പണം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കല്ലുന്താഴം ജങ്ഷനില്‍ വരയാല്‍ വിളച്ചിറയില് രാജേഷ് (40), കൊല്ലാം താമരക്കുളം സീതാറാം നിവാസില്‍ ദീപക് രാമചന്ദ്ര പവാര്‍ (39), കാര്‍ത്തികപ്പള്ളി പിലാപ്പുഴ ദ്വാരക നിവാസില്‍ അതുല്‍ (27), കായംകുളം ചിറക്കടവ് പ്രശാന്ത് ഭവനത്തില്‍ പ്രശാന്ത് കെ. പാട്ടില്‍ (32) എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരിപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
പോലീസ് കസ്റ്റഡിയിലായ പ്രതികളില്‍ നിന്നും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തമായ സൂചന ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കേസ് എന്ഫോഴ്സുമെന്റിന് കൈമാറാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഹരിപ്പാട്, കായംകുളം തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെയായി കണക്കില്‍പ്പെടാത്ത പണമെത്തിക്കൊണ്ടിരിക്കുന്നതായി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നുവെങ്കിലും ഇതേപ്പറ്റി അന്വേഷിക്കാന്‍ ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: