തിരുവനന്തപുരം: പേരൂര്‍ക്കട എന്‍സിസി നഗര്‍ പുന്നാംകോണം ക്ഷേത്രത്തിലെ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി, സംഘപരിവാര്‍ പ്രവത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പേരൂര്‍ക്കട സിഐയുടെ നിലപാടിനെതിരെ ബിജെപി വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു.
വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ സംഘര്‍ഷത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നും പോലീസിനെ ഉപയോഗിച്ച് ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നത് തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുകളുണ്ടാക്കി സംഘത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് വിഭാഗ് കാര്യകര്‍ത്താവ് ജി. പദ്മകുമാര്‍ പറഞ്ഞു. ബിജെപി വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരി അധ്യക്ഷനായ യോഗത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം ജനറല്‍ സെക്രട്ടറി മധുസൂദനന് നായര്‍, ഹിന്ദു ഐക്യവേദി മുന്‍ ജില്ലാ സെക്രട്ടറി വഴയില ഉണ്ണി, കൗണ്‍സിലര്‍മാരായ മധുസൂദനന് നായര്‍, നന്ദഭാര്‍ഗവ്, പത്മ, സുമി ബാലു, പത്മലേഖ എന്നിവര്‍ പങ്കെടുത്തു.
തര്‍ക്കവിഷയത്തില്‍ ഇടപെട്ട് സാമൂഹികവിരുദ്ധര്‍ പ്രശ്നമുണ്ടാക്കിയതിനെ ഭക്തജനങ്ങളും നാട്ടുകാരും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ധാരാളം പരാതികള്‍ ഇവര്‍ക്കെതിരെ പേരൂര്‍ക്കട സ്റ്റേഷനില്‍ കൊടുത്തെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. മാത്രവുമല്ല പേരൂര്‍ക്കട സിഐ പ്രത്യേക താല്പര്യം എടുത്ത് പ്രതികളെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കുകയും നിരപരാധികളായ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നതായാണ് പരാതി. ഇക്കാര്യത്തില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്. പോലീസ് സ്റ്റേഷനില്‍ സംസാരിച്ച് തീര്‍ക്കാവുന്ന വിഷയം എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്രയും സങ്കീര്‍ണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: