ജനീവ: കഴിഞ്ഞ അഞ്ച് വര്‍ഷമായി 7.4 ശതമാനം സാമ്പത്തികവളര്‍ച്ച നിലനിര്‍ത്തുന്ന ഇന്ത്യയ്ക്ക് ലോക വ്യാപാരസംഘടനയുടെ അഭിനന്ദനം.
ബിസിനസ് ചെയ്യുന്നത് അനായാസമാക്കുന്ന സൂചികയിലെ വളര്‍ച്ച, നേരിട്ടുള്ള വിദേശനിക്ഷേപനയത്തിലെ ഉദാരവല്‍ക്കരണം എന്നീ കാര്യങ്ങളിലും ഇന്ത്യും മോദിയും അഭിന്ദനമര്ഹിക്കുന്നതായി ലോകാരോഗ്യസംഘടന പറയുന്നു.
ഇന്ത്യയുടെ ഏഴാമത് വ്യാപാര നയ പുനപരിശോധന (ടിപിആര്‍)യുടെ ഭാഗമായി ഇറക്കിയ റിപ്പോര്‍ട്ട് സാമൂഹിക-സാമ്പത്തിക സൂചികകള്‍ പുരോഗതി കൈവരിച്ചതിനും ഇന്ത്യയെ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ആളോഹരി വരുമാനത്തിലെ വര്‍ധന, ആയുസ്സിലെ വര്‍ധന എന്നിവയാണ് ഇതിനായി ലോകാരോഗ്യസംഘടന റി്പ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഈയിടെ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെയും ലോകാരോഗ്യസംഘടന മോദി സര്‍ക്കാരിനെ ശ്ലാഘിക്കുന്നു. കുറെക്കാലമായി കാര്‍ഷിക സബ്സിഡി നിര്‍ത്താലാക്കാന്‍ ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന ഇന്ത്യയെ നിര്ബന്ധിച്ചൂുവരികയായിരുന്നു. അതേ സമയം കര്‍ഷകരെ കൂടി സമ്പദ് വ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുന്നതിനെയും കാര്ഷികോല്പന്നങ്ങള്ക്കുള്ള മിനിമം വേതനം കൂട്ടിയതിനും ലോകാരോഗ്യസംഘടന ഇന്ത്യയെ അഭിനന്ദിക്കുന്നു.
ജിഎസ്ടി ഉള്‍പ്പെടെ ഒരുപിടി പരിഷ്കാരങ്ങള്‍ ഇന്ത്യ ഇക്കാലയളവില്‍ നടപ്പാക്കിയിട്ടുണ്ട്. കോര്‍പറേറ്റ് മേഖലയിലെ കടം പെരുകുന്ന പ്രശ്നം പരിഹരിക്കാന്‍ പാപ്പരത്വനടപടി ക്രമത്തിന് പുതിയ നയം ഉണ്ടാക്കിയതിനും ബാങ്കിംഗ് രംഗത്തെ പരിഷ്കാരങ്ങള്ക്കുമെല്ലാം മോദി സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് വിശദമാക്കുന്നു.
സമ്പദ്ഘടനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിച്ചതിനും ലോകാരോഗ്യസംഘടന ചെയറും ടിപിആര്‍ അംബാസഡറുമായ ഹറാള്‍ അസ്പെലന്റ് ഇന്ത്യയെ പുകഴ്ത്തി. ലോകാരോഗ്യസംഘടനയിലെ അംഗങ്ങളില്‍ നിന്നും ലഭിച്ച 700 ചോദ്യങ്ങളോട് നേരത്തെ പ്രതികരിച്ചതിനും അദ്ദേഹം ഇന്ത്യയെ പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: