തിരുവനന്തപുരം : 2019ലെ സംസ്ഥാന ശാസ്ത്ര സാഹിത്യ കൗണ്‍സിലിന്റെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാല ശാസ്ത്രം, ജനപ്രിയ ശാസ്ത്രം, ഗഹനമായ വൈജ്ഞാനിക ശാസ്ത്രം, ശാസ്ത്ര പത്രപ്രവര്‍ത്തനം, ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാര്‍ഡിന് അര്‍ഹമായത്. 50,000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ബാല ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരം ഡോ. ആര് പ്രസന്നകുമാറിനാണ്. അദ്ദേഹത്തിന്റെ ഹൈഡ്രജനും പറയാനുണ്ട് എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഡോ. വി. പ്രസന്നകുമാറിന്റെ പ്രകൃതി ക്ഷോഭങ്ങളും കേരളവും എന്ന പുസ്തകത്തിനാണ് ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരം.
ഗഹനമായ വൈജ്ഞാനിക ശാസ്ത്രത്തിനുള്ള അവാര്‍ഡ് മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം എന്നിവര്‍ ചേര്‍ന്ന് രചിച്ച ജനിതക ശാസ്ത്രം എന്ന പുസ്തകത്തിനാണ്. അശ്വിന് എസ്., ഡോ. അനില്‍ വടവാതൂര്‍ എന്നിവര്‍ ചേര്‍ന്ന് ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള പുരസ്കാരവും പങ്കിട്ടിട്ടുണ്ട്. ജന്മഭൂമി വാരാന്ത്യത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്കാണ് അനില്‍ വടവാതൂരിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഹോമോ ദിയൂസ് മനുഷ്യ ഭാവിയുടെ ഒരു ഹ്രസ്വ ചിത്രം എന്ന പ്രസന്ന കെ വര്‍മ്മയുടെ ചിത്രത്തിനും ലഭിച്ചു. യുവാല്‍ നോവയുടെ ഹോമോ ദിയൂസ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: