വടക്കഞ്ചേരി: കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് കിന്‍ഫ്ര അധികൃതര്‍ പറഞ്ഞു. ഭൂമിയുടെ വില സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ട്. റിപ്പോര്‍ട്ട് ഇനി കളക്ടര്‍ക്ക് കൈമാറും. തുടര്‍ന്നാകും അന്തിമ തീരുമാനം.
ഇതിനൊപ്പം ഭൂമിയിലെ മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ മൂല്യം കണക്കാക്കിയുള്ള റിപ്പോര്‍ട്ടും തയ്യാറാക്കുന്നുണ്ടെന്ന് കിന്‍ഫ്ര സ്പെഷല്‍ തഹസില്‍ദാര്‍ പറഞ്ഞു. 138 പേരുടെതായി 120.94 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 2016 ജൂലൈയില്‍ ആരംഭിച്ചതാണ് വ്യവസായ പാര്‍ക്കിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍. ഭൂമിയുടെ വിലകള്‍ സംബന്ധിച്ച് ഇപ്പോഴും ഭൂവുടമകള്‍ക്ക് ആശങ്കയാണ്.
മാര്‍ക്കറ്റ് വിലയെങ്കിലും ലഭിച്ചിച്ചെങ്കില്‍ ഇത്തരത്തിലുള്ള നല്ല ഭൂമി മറ്റെവിടെയെങ്കിലും വാങ്ങി വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയില്ലെന്ന ആശങ്കയിലാണ് ഭൂവുടമകള്ക്കെല്ലാമുള്ളത്. വിളകള്‍ നിറഞ്ഞു നില്ക്കുന്ന മുന്നൂറ് ഏക്കറില്‍ പരം ഭൂമിയാണ് പരിചരണമില്ലാതെ നശിക്കുന്നത്. റബറും തെങ്ങും വാഴയും കുരുമുളകും കവുങ്ങുമാണ് ഇത്തരത്തില്‍ നശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: