ന്യൂദല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ഷക സമരക്കാര്‍ സംഘം ചേരാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. ഈ വര്‍ഷമാദ്യം ദല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ നിന്ന് കേന്ദ്രം ഇത് പഠിച്ചതല്ലേ. കര്‍ഷക സമരം മൂലം അത്തരം അവസ്ഥ ഉണ്ടാകാം, അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണം, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ദല്‍ഹി അതിര്‍ത്തിയില്‍ പലയിടങ്ങളിലും സമരം തുടരുകയാണ്. അതിനാല്‍, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ (കേന്ദ്രം) പറയണം. ബോബ്ഡെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നി ര്‍ദ്ദേശിച്ചു. സമരം കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രിയ പണ്ഡിത നല്കിയ ഹര്‍ജിയിലാണ് നടപടി.
ചട്ടങ്ങളും വിലക്കുകളും ലംഘിച്ച് ദല്‍ഹി നിസാമുദ്ദീനി ല്‍ തബ്ലീഗ് സമ്മേളനം നടത്തുകയും ആയിരങ്ങള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് ദല്‍ഹിയില്‍ നിന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിേലക്കും കൊറോണ വന്‍തോതില്‍ പടര്‍ന്നത്. ഇതില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ ഉണ്ടായിരുന്നു. അവരില്‍ നിന്ന് പടര്‍ന്നു കിട്ടിയ കൊറോണയുമായാണ് നൂറുകണക്കിനാളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.
സമരം ചെയ്യുന്ന കര്‍ഷകര്‍ രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ എടുക്കുന്നുണ്ടോയെന്ന് ജസ്റ്റിസുമാരായ എ. എസ്. ബോപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയെങ്കില്‍ നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനം മൂലമുണ്ടായപോലുള്ള അവസ്ഥ ഉണ്ടാവില്ലേയെന്നും അവര്‍ ചോദിച്ചു. കര്‍ഷക സമരം മൂലം രോഗം വ്യാ
പിക്കുന്നത് തടയാന്‍ എടുത്ത നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മുന്‍കരുതല്‍ എടുത്തിട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് അതില്‍ ആശങ്കയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊറോണ മാര്‍ഗനി ര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു. അങ്ങനെ ചെയ്യാമെന്ന് മേത്ത അറിയിച്ചു.
ചര്‍ച്ച ഇന്ന്
ന്യൂദല്‍ഹി: സമരം ചെയ്യുന്ന കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള എട്ടാം ചര്‍ച്ച ഇന്ന്. ജനുവരി നാലിന് നടന്ന ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് അടുത്ത ചര്‍ച്ച. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: