കൊച്ചി : അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത്. പാര്‍ട്ടിയിലെ പ്രാഥമിംഗത്വം നല്‍കിയാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനം വിവാദമാവുകയും ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് ആദ്യം സസ്പെന്‍ഡ് ചെയ്തു. അതിനുശേഷമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം നേതാക്കള്‍ ചേര്‍ന്ന് തീരുമാനമെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ വ്യാഴാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്ന് സക്കീര്‍ ഹുസൈനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കുകയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
അതേസമയം സക്കീര്‍ ഹുസൈന് ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കും എന്ന് തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണിലാണ് സക്കീര്‍ ഹുസൈനിനെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: