മോഹനകണ്ണന്‍
സ്വരാജ്യം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ശിവാജിക്കൊ ഇദ്ദേഹത്തിന്റെ വംശജര്‍ക്കൊ അതിനുള്ള ഭാഗ്യം എവിടുന്നുണ്ടാവാനാ? എല്ലാ മുസ്ലിം സര്‍ദാര്‍മാരും പരാജയപ്പെട്ട് ആശ നശിച്ചിടത്ത് ബാദശാഹ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതില്‍ അഭിമാനം കൊള്ളുകയായിരുന്നു ജയസിംഹന്.
1664-ല്‍ ഔറംഗസേബിന്റെ 47-ാം ജന്മദിനോത്സവം ആഘോഷിക്കപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ഔറംഗസേബ് ജയസിംഹന് ദക്ഷിണദേശ സംഘര്ഷാഭിയാനത്തിന്റെ സേനാപതി എന്ന പദം നല്കി സമ്മാനിച്ചു. ഇദ്ദേഹത്തെ സഹായിക്കാന്‍ പേരുകേട്ട എതാനും സര്‍ദാര്‍മാരെയും നിയോഗിച്ചു. ആയുധപ്പുരയുടെ പ്രമുഖനായി ജയസിംഹന് ഇറ്റലിക്കാരനായ സര്‍ദാര്‍ നികോലാവോ മനൂചിയെ നിയോഗിച്ചു. ഔറംഗസേബ് ജയസിംഹന്റെ മുഖ്യ സഹയോഗിയായി ദിലേര്‍ഖാനെ അയച്ചു. ചതുരനായ ജയസിംഹന് ദിലേര്‍ഖാനെ കൂടെയയച്ചതിന്റെ രഹസ്യം മനസ്സിലാക്കിയ ജയസിംഹന് കാഫിര്‍ ആയതിനാല്‍ പൂര്‍ണമായി വിശ്വാസയോഗ്യനല്ല എന്ന് ഔറംഗസേബ് കരുതിയിരുന്നു.
അതുകൊണ്ട് ജയസിംഹന്റെ ക്രിയാ കലാപങ്ങള്‍ രഹസ്യമായി അവലോകനം ചെയ്യാന്‍ ബാദശാഹ നിശ്ചയിച്ച പഠാണി സര്‍ദാര്‍ ആയിരുന്നു ദിലേര്ഖാന്. ബാദശാഹയില്‍ അദ്വിതീയവും അചഞ്ചലവുമായ നിഷ്ഠാവാനായ ജയസിംഹന് പരദാസ്യം പരമാനന്ദം നല്‍കുന്നതായിരുന്നു.
ഭീഷ്മ പിതാമഹന് അര്‍ജുനനെ നേരിടുന്നതുപോലെയാണ്, വൃദ്ധസേനാപതിയായ മിര്‍ഝാ രാജാ ജയസിംഹന് യുവാവായ ശിവാജിരാജേയുമായി സംഘര്‍ഷത്തിന് പുറപ്പെട്ടത് എന്ന് പ്രസിദ്ധ ചരിത്രകാരനായ യദുനാഥ സര്‍ക്കാര്‍ പരമാര്ശിച്ചിട്ടുണ്ട്.
ദല്‍ഹിയില്‍നിന്നും പുറപ്പെട്ട ജയസിംഹന് ക്രമേണ സൈനിക ബലം വര്‍ധിപ്പിച്ച് വളരെവേഗം ഔറംഗബാദിലെത്തി. ദക്ഷിണ സേനാധിപനായിരുന്ന ജസവന്തസിംഹനില്നിന്നും സേനാധികാരം ഏറ്റെടുത്തു. ഇതിന് മുന്‍പു തന്നെ ശിവാജിരാജേ വിവരം അറിഞ്ഞിരുന്നു. മിര്‍ഝാരാജാ ജയസിംഹന് എണ്‍പതിനായിരം കുതിരപ്പടയാളികളോടും കൂടി, അതുപോലെ ദിലേര്ഖാന് അയ്യായിരം സൈനികരോടുമൊപ്പം സ്വരാജ്യം ആക്രമിക്കാന്‍ പുറപ്പെട്ടിട്ടുണ്ട് എന്ന്.
ക്രോധസംവത്സരം എന്ന പേരോടുകൂടിയ വര്‍ഷമായിരുന്നു അത്, അതുപോലെ സൂര്യഗ്രഹണവും ഉണ്ടായിരുന്നു. ഗ്രഹണകാലത്ത് പുണ്യകര്‍മം ചെയ്യണമെന്നുള്ളതുകൊണ്ട് രാജമാതാ ജീജാബായിയുടെ സ്വര്‍ണ തുലാഭാരം നടത്തി. ഒപ്പം വൃദ്ധ ഗുരുവും മന്ത്രിയുമായ സോനോപന്ത് ഡബീരന്റെയും സ്വര്‍ണ തുലാഭാരം നടത്തി. അതിനുശേഷം സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യസൂര്യനെ ബാധിച്ച ഗ്രഹണത്തില്‍നിന്നും മുക്തിനേടാനുള്ള യോജനയാരംഭിച്ചു. ശിവാജിയും സഹപ്രവര്‍ത്തകരും സമീപകാലത്ത് വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ചും അതിനെ നേരിടേണ്ടതെങ്ങനെയെന്നും കൂലങ്കഷമായി ചിന്തിച്ചു. ഏതു പരിതസ്ഥിതിയേയും നേരിടാന്‍ സ്വരാജ്യത്തിന്റെ ഓരോ സാധാരണ സൈനികനും സന്നദ്ധമായിരുന്നു. ഭയം സ്വരാജ്യ സൈനികരെ ഭയപ്പെട്ടിരിക്കയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: