കൊല്ലം: ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ലോഗോയിലും ഗുരുദേവന്‍ പുറത്ത്. ഗുരുദേവന്റെ ചിത്രമില്ലത്ത, അദ്ദേഹം മുന്നോട്ട് വെച്ച ദര്‍ശനവുമായി വിദൂര ബന്ധം പോലുമില്ലാത്ത ലോഗോയാണ് പുറത്തിറക്കിയത്. കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ മുകേഷാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്, സാധാരണ ലോഗോ കാണുന്ന മാത്രയില്‍ അത് ഉള്‍ക്കൊള്ളുന്ന സന്ദേശവും മനസ്സിലാകും. എന്നാല്‍ അത് ഇല്ലാത്തതിനാല്‍ ലോഗോയുടെ അര്‍ത്ഥം വിശദീകരിച്ച് സര്‍വ്വകലാശാല പത്രക്കുറിപ്പ് ഇറക്കി
അത് ഇങ്ങനെയാണ്.
ശ്രീനാരായണ ഗുരുദേവന്‍ മുന്നോട്ട് വെച്ച മാനവികതയുടെ സത്ത, വര്‍ണ്ണങ്ങളുടേയും ജാമ്യതീയ രൂപങ്ങളുടേയും സംഗമങ്ങളിലൂടെ ‘പ്രകാശം’ പൊടിഞ്ഞ് പുറത്തേക്ക് പ്രസരിക്കുന്നു.
പ്രകാശത്തിന് ശുഭ്രനിറം.
വിജ്ഞാനത്തിനും സമാധാനത്തിനും സത്യത്തിനും നിറം ശുഭ്രം.
പച്ച ഫലഭൂയിഷ്ഠതയ്‌ക്കും ഉര്‍വ്വരതയ്‌ക്കും സ്വന്തം.
പച്ച, കുങ്കുമം, ചുവപ്പ് ഇവ സുസ്ഥിര വികസനത്തിന്റെ പന്ഥാവ്.
വൃത്താകൃതിയിലുള്ള ജാമ്യതീയ രൂപങ്ങള്‍ വൈവിധ്യമാര്‍ന്ന വിജ്ഞാന ശേഖരത്തേയും മാനവിക സംസ്‌കാരങ്ങളേയും സൂചിപ്പിക്കുന്നു.
മഞ്ഞ, ധര്‍മ്മം ശ്രേഷ്ഠത്വം ഇവയെ ഓര്‍മ്മിപ്പിക്കുന്നു.
ലോഗോയെപ്പറ്റി സര്‍വ്വകലാശാ പുറത്തിറക്കിയ വിശദീകരണത്തില്‍ ഏറെ പ്രാധാന്യം. ഫലഭൂയിഷ്ഠത, ഉര്‍വ്വരത, സുസ്ഥിര വികസനം എന്നിവയുടെ നിറം പച്ചയാണത്രേ. കാവി എന്നു പറയാതിരിക്കാന്‍ ശ്രദ്ധിച്ചു. പകരം കുങ്കുമം എന്നാക്കി. ചുവപ്പിനൊപ്പം വികസനത്തിന്റെ നിറമായിട്ടാണ് കുങ്കുമത്തെ വിശദീകരിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: