ലഖ്നൗ: രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായ നടത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലോകം ഒന്നടങ്കം പ്രശംസിക്കുന്നു. അന്താരാഷ്ട്ര സമൂഹം യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളെ തുറന്ന മനസ്സോടെ കൈയടിക്കുയാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നേരത്തെ യോഗിയെ അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ പ്രശസ്തമായ ടൈം മാഗസിനും അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നു. മൂന്ന് പേജുകളിലാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും യോഗി ആദിത്യനാഥിന്റെ നൂതന മാതൃകയെയും വാഴ്ത്തി ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൊറോണ മഹാമാരിയെ പിടിച്ചുകെട്ടിയ ഉത്തര്‍പ്രദേശ് മാതൃക അന്താരാഷ്ട്ര തലത്തിലാണ് ചര്‍ച്ച ചെയ്യുന്നത്. കൊറോണ രോഗികളുടെ എണ്ണവും മരണനിരക്കും നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ പിടിച്ചുകെട്ടി നിയന്ത്രിക്കുകയായിരുന്നു യുപി സര്‍ക്കാരും യോഗി ആദിത്യനാഥും ചെയ്തത്. ഫെബ്രുവരിയില്‍ ആദ്യഘട്ട കൊറോണ വന്നപ്പോള്‍ തന്നെ ആരോഗ്യരംഗത്തെ പ്രശംസാവഹമായ രീതിയില്‍ പുനഃക്രമീകരിക്കുകയായിരുന്നുവെന്ന് ടൈം മാഗസിന് ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ച് 22 ജനതാ കര്‍ഫ്യു ആയപ്പോഴേക്കും കൊറോണ പരിശോധനയ്ക്ക് ഒരു ടെസ്റ്റ് ലാബും 60 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നാകട്ടെ 234 ലാബുകളും ദിവസം 1.75 ലക്ഷം സാമ്പിള്‍ പരിശോധിക്കുവാനുള്ള സംവിധാനത്തിലേക്ക് ഉയര്‍ന്നതായി ലേഖനം ചൂണ്ടിക്കാണിക്കുന്നു. 19 ദശലക്ഷം കൊറോണ ടെസ്റ്റ് എന്ന റെക്കോഡാണ് യുപി സ്വന്തമാക്കിയത്.
ഒറ്റ കൊവിഡ് ആശുപത്രികളും ഇല്ലാതിരുന്നിടത്ത് ഇന്ന് 674 കൊവിഡ് ആശുപത്രികളാണുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാസ്മരിക നേതൃത്വത്തിന്റെ പ്രതിഫലനമാണിത്. കൊറോണയെ നേരിടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ 11 അംഗ വിദഗ്ധ സംഘത്തെ തയാറാക്കുകയായിരുന്നു. ഓരോ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട നടപടികള്‍ കൈകൊണ്ടത് ഈ സംഘമായിരുന്നു. യോഗി ആദിത്യനാഥിന്റെ ഈ 11 അംഗസംഘത്തെ ടൈം മാഗസിന് മുക്തകണ്ഠമാണ് പ്രശംസിക്കുന്നത്. ജനതാ കര്‍ഫ്യു പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ യോഗി പ്രഖ്യാപിച്ചിരുന്നു. ഈ ലോക്ഡൗണില്‍ നിന്ന് അത്യാവശ്യ സാധനങ്ങള്‍ അടിയന്തരമായി ജനങ്ങള്‍ക്കെങ്ങനെ എത്തിക്കാമെന്ന് യോഗി മനസ്സിലാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വികസനവും തൊഴിലും കൊറോണ കാലത്ത് നടപ്പാക്കിയതിനെയും മാഗസിന് യോഗിയെ പ്രശംസിക്കുന്നുണ്ട്.
യുപി സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നാണ് ലോകാരോഗ്യസംഘടന പ്രതിനിധി ഡോ. റോഡരികോ ഒഫറിന് ചൂണ്ടിക്കാട്ടിയത്. 70,000 ആരോഗ്യപ്രവര്‍ത്തകരാണ് വിശ്രമമില്ലാതെ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ചത്. വലിയ റിസ്ക്ക് ഏറ്റെടുത്താണ് കൊറോണക്കെതിരെ ഇവര്‍ പ്രവര്‍ത്തിച്ചത്. കൊവിഡ് പോലുള്ള ഏറ്റവും മോശമായ സാഹചര്യത്തെ എങ്ങനെയാണ് നേരിടേണ്ടതെന്ന് ആരോഗ്യരംഗത്തെ മികച്ച ഉദാഹരമാണ് യോഗി ആദിത്യനാഥെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു.
75 ജില്ലകളിലും സംസ്ഥാന ആസ്ഥാനത്തും ഇന്റഗ്രേറ്റഡ് കണ്ട്രോള് ആന്‍ഡ് കമാന്‍ഡ് സെന്റര്‍ (ഐസിസിസി) രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് ടെസ്റ്റുകള്‍ നടത്തിയത്. നാല് ദശലക്ഷം കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കല് വലിയൊരു വെല്ലുവിളിയായിരുന്നു. ഇവരെ താമസിപ്പിക്കാനായി ട്രെയിനുകള്‍ വാടകയ്ക്കെടുത്തു. 1660 ട്രെയിനുകളാണ് ഇത്തരത്തില്‍ സജ്ജമാക്കിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ഒഴുകിയെത്തുകയായിരുന്നു. ഇവര്‍ക്കായി ഭക്ഷണവും വെള്ളവും അടിസ്ഥാന സൗകര്യവും ഒരുക്കി. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ 67.5 ദശലക്ഷം ഭക്ഷണപാക്കറ്റുകളാണ് വിതരണം ചെയ്തത്. ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 8.68 ദശലക്ഷം പേര്‍ക്ക് രണ്ടു മാസത്തെ പെന്ഷന് മുന്‍കൂറായി നല്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് തൊഴില്‍ നല്കി. നാല് ദശലക്ഷം പേര്‍ക്കാണ് അവരുടെ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ നല്‍കിയത്. ആത്മനിര്‍ഭര്‍ യോജന പ്രകാരം 4,35,000 വ്യാവസായിക യൂണിറ്റുകള്‍ക്കായി 107.44 ദശലക്ഷം ലോണുകള്‍ നല്കി.
ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ മരണനിരക്ക് കുറയ്ക്കാനും രോഗത്തെ പിടിച്ചുനിര്‍ത്താനും കഴിഞ്ഞു. 2017ന് മുമ്പ് ചിന്തിക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ 85,000 ജീവന് രക്ഷിക്കാന്‍ യോഗിക്ക് സാധിച്ചതായും ലേഖനം ചൂണ്ടിക്കാണിക്കുന്നു. ആശുപത്രി ജീവനക്കാര്‍, തെരുവുകളില്‍ കഴിയുന്നവര്‍, വിവിധ മാളുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, ടാക്സി, ബസ് ഡ്രൈവര്‍മാര്‍ എന്നിവരെയെല്ലാം ടെസ്റ്റ് ചെയ്ത് രോഗം പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നൂ. ജനസൗഹൃദമായി വ്യത്യസ്ത മാതൃകകളാണ് യോഗി സ്വീകരിച്ചതെന്നും ടൈം മാഗസിന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: