കല്‍പ്പറ്റ: പറളിക്കുന്നില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ ലത്തീഫ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറി. കൊലപാതകവും കേസിലെ പ്രതികളുടെ സഹോദരനും പ്രധാന സാക്ഷിയുമായ ജംഷീറിന്റെ ദുരൂഹ മരണവും സംബന്ധിച്ച് പുതിയ അന്വേഷണ സംഘം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.
ലോക്കല്‍ പോലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിച്ച് ആക്ഷന്‍ കമ്മിറ്റി സി. കെ. ശശീന്ദ്രന് എംഎല്‍എ, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കൊലപാതകവും തുടര്‍ന്നുണ്ടായ പ്രതികളുടെ സഹോദരന്റെ ദുരൂഹമരണവും സംബന്ധിച്ച് പോലീസിന്റെ ഭാഗത്തു നിന്നും സമഗ്രമായ അന്വേഷണം നടന്നിട്ടില്ലെന്നായിരുന്നു ആക്ഷന്‍ കമ്മിറ്റിയുടെ വാദം.
ഡിസംബര്‍ 21ാം തിയതിയാണ് ലത്തീഫ് പറളിക്കുന്നിലെ ഭാര്യ വീട്ടില്‍ വെച്ച് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ഭാര്യ ജസ്ന, ഇവരുടെ സഹോദരന് ജംഷാന്‍ എന്നിവര്‍ കോടതി റിമാന്റില്‍ ജയിലില്‍ കിടക്കുമ്പോഴാണ് ഇവരുടെ സഹോദരന് ജംഷീര്‍ കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെടുന്നതും. ലത്തീഫിന്റെ കൊലക്കേസില്‍ സുപ്രധാന സാക്ഷിയാകേണ്ടയാളാണ് ജംഷീര്‍. ഇയാളുടെ ദുരൂഹമരണം കേവലം ആത്മഹത്യയെന്ന നിലയില്‍ മാത്രമാണോ കണേണ്ടതെന്ന് നാട്ടുകാര്‍ സംശയിക്കുന്നതായും ആക്ഷന്‍ കമ്മിറ്റി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: