തിരുവനന്തപുരം: കോവിഡ് കാലത്ത് മതപഠനത്തിനായി വീട്ടിലെത്തിയ പതിനൊന്നുകാരനെ മാസങ്ങളോളം തുടര്‍ച്ചയായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. കൊയ്ത്തൂര്‍ക്കോണം കുന്നുകാട് ദാറുസ്സലാമില്‍ അബ്ദുല്‍ ജബ്ബാര്‍(58)നെയാണ് പോത്തന്‍കോട് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മതപഠനത്തിനായി ഇയാളുടെ വീട്ടിലെത്തിയിരുന്നു. പിന്നീട് മാസങ്ങളോളം ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി തന്നെ മാതാപിതാക്കളോട് പീഡനവിവരം അറിയിച്ചത്. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ ചുമത്തി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: