Categories: Thiruvananthapuram

വേദിക് ഐ.എ.എസ്. അക്കാദമി കാട്ടാക്കടയില്‍ ഓഫ് കാമ്പസ് തുടങ്ങി

വേദിക് അക്കാദമിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 124 ഓഫ് കാമ്പസുകളുണ്ട്.

Published by

തിരുവനന്തപുരം: ഗ്രാമപ്രദേശത്തു നിന്ന് പ്രതിഭകളെ കണ്ടെത്തി അവരെ സിവില്‍ സര്‍വീസ് മേഖലയിലെ മികച്ച സാന്നിധ്യങ്ങളായി വളര്‍ത്തിയെടുക്കാന്‍ വേദിക് ഐ.എ.എസ്. അക്കാദമി കാട്ടാക്കടയില്‍ ഓഫ് കാമ്പസ് തുടങ്ങി. സംസ്ഥാനത്തെ എല്ലാവിദ്യാഭ്യാസ ജില്ലകളിലും ഓഫ് കാമ്പസ് ഉള്ള വേദിക് ഐ.എ.എസ്. അക്കാദമിയുടെ തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ കാമ്പസാണ് കാട്ടാക്കടയിലേത്. നിലവില്‍ നെയ്യാറ്റിന്‍കരയിലും തിരുവനന്തപുരത്തും കാമ്പസുകളുണ്ട്. 14 രാജ്യങ്ങളില്‍ ഐ.എ.എസ്. പരിശീലന സ്ഥാപനങ്ങളുള്ള വേദിക് അക്കാദമിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 124 ഓഫ് കാമ്പസുകളുണ്ട്.

കാട്ടാക്ക്ട കാമ്പസ് ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മുന്‍  സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. റവ.ബിജു തമ്പി .സൈമണ്‍ തരകന്‍, സതീന്ദ്രന്‍ കാട്ടാക്കട, പി.കെ.പ്രജിത്ത്, .എ.യേശുദാസന്‍, സത്യജോസ്, മനോജ് ടി.കുര്യന്‍, .റോബിന്‍ ജൂലിയസ് എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by