Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജാക് മായെ കാണാനില്ല; ആലിബാബ സ്ഥാപകനെ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നതായി സംശയം

ജാക് മായുടെ പുതിയ കമ്പനിയായ ആന്‍റ് ഗ്രൂപ്പ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിന് ചൈനീസ് അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് ജാക് മാ പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷമായതെന്നാണ് സിഎന്‍എന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 10:53 pm IST
in World

ബെയ്ജിംഗ്: ആലിബാബ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മായെ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നതായി സംശയം. നേരത്തെ പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനിന്നിരുന്ന ജാക് മാ 2020 ഒക്ടോബര്‍ മാസം മുതല്‍ ഒരൊറ്റ പൊതുവേദിയിലും പ്രത്യക്ഷപ്പെടാതിരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ജാക് മാ എവിടെയാണെന്ന ചോദ്യമാണ് ലോകമെമ്പാടും മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ആഫ്രിക്കന്‍ ടാലന്‍റ് ഷോ എന്ന ടിവി പരിപാടിയുടെ അവസാന എപ്പിസോഡില്‍ ജാക് മാ പ്രത്യക്ഷപ്പെടേണ്ടിയിരുന്നതാണെങ്കിലും എത്തിയില്ല. മനപ്പൂര്‍വ്വം ജാക് മാ മറഞ്ഞിരിക്കുകയാണെന്നാണ് സിഎന്‍ബിസി ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലിബാബയുടെ ആസ്ഥാനമായ ചൈനയിലെ ഹങ്ഷൂ നഗരത്തില്‍ ജാക് മാ ഉണ്ടെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബിസിനസ്സില്‍ പല തവണ പരാജയപ്പെട്ടിട്ടും നിരന്തര പരിശ്രമത്തിലൂടെ ഒടുവില്‍ വിജയം കുറിച്ച ജാക് മായുടെ വിസ്മയ ജീവിതകഥ ലോകമെമ്പാടും അറിയപ്പെടുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ ബിസിനസ് സംബന്ധിച്ച യുട്യൂബ് വീഡിയോകള്‍ ലോകത്തെമ്പാടുമുള്ള ബിസിനസ്സുകാര്‍ക്കും എന്നും പ്രചോദനമാണ്. ഇതിനിടയിലാണ് ജാക് മാ പൊടുന്നനെ അപ്രത്യക്ഷമായത്.

ജാക് മായുടെ പുതിയ കമ്പനിയായ ആന്‍റ് ഗ്രൂപ്പ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിന് ചൈനീസ് അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് ജാക് മാ പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷമായതെന്നാണ് സിഎന്‍എന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ചുകാലത്തേക്ക് സാധാരണക്കാരനായി ഇരിക്കാനാണ് ജാക് മാ ഇഷ്ടപ്പെടുന്നതെന്നും ഈ റിപ്പോര്‍ട്ടി്ല്‍ പറയുന്നു.

ഏറെ സംസാരിക്കുകയും നല്ല വ്യക്തിപ്രഭാവവുമുള്ള ജാക് മാ എന്തുകൊണ്ടാണ് സ്വകാര്യതയില്‍ ഒതുങ്ങിപ്പോയത്? 2020 ഒക്ടോബര്‍ 24ന് നടന്ന ചടങ്ങില്‍ അദ്ദേഹം ചൈനയിലെ നിയന്ത്രങ്ങള്‍ നവീനതകളെ ശ്വാസംമുട്ടിക്കുകയാണെന്ന് അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. ഷാംഗ്ഹായില്‍ നടന്ന കോണ്‍ഫറന്‍സില്‍ ചൈനീസ് ബാങ്കുകളെ പണയം വെക്കുന്ന കടകളോടാണ് ജാക് മാ താരതമ്യം ചെയ്തത്. ജാക് മാ തന്റെ ആന്‍റ് ഗ്രൂപ്പിന്റെ ഐപിഒയ്‌ക്ക് ഒരുങ്ങുന്നതിന് ഒരു മാസം മുമ്പായിരുന്നു ജാക് മായുടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ ഈ വിമര്‍ശനം. ഉടനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തിരിച്ചടിച്ചു. ജാക് മായുടെ കമ്പനിയ്‌ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചു. ആന്‍റ് ഗ്രൂപ്പിന്റെ ബിസിനസിന്റെ ഘടന മാറ്റണമെന്നും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ജാക് മായ്‌ക്ക വരുത്തിയത്. ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണം ജാക് മാ സ്ഥാപിച്ച ആലിബാബയ്‌ക്കെതിരെ കുത്തകാവകാശ വിരുദ്ധ അന്വേഷണത്തിന് (ആന്റി മൊണോപൊളി ഇന്‍വെസ്റ്റിഗേഷന്‍) ഉത്തരവിട്ടിരിക്കുകയാണ്. ആലിബാബയുടെ ചെയര്‍മാന്‍ അല്ലെങ്കിലും ഈ കമ്പനിയില്‍ നല്ലൊരു ശതമാനം പങ്കാളിത്തം ജാക് മായ്‌ക്ക് ഇപ്പോഴും ഉണ്ട്. ആലിബാബയിലെ ബോര്‍ഡംഗങ്ങളെ തിരഞ്ഞെടുക്കുന്ന പ്രധാന ഗ്രൂപ്പിലും ജാക് മാ ഉണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനീസ് സര്‍ക്കാര്‍ കൂടുതലായി ജാക് മായെ സമ്മര്‍ദ്ദത്തിലാഴ്‌ത്തുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ വെട്ടിനിരത്തുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ സ്ഥിരം പതിവാണ്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിംഗ്പിങിനെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ റാന്‍ സികിയാങ് പൊടുന്നനെ അപ്രത്യക്ഷനായി. 18 മാസത്തോളം അദ്ദേഹത്തെ ജയിലിലും ഇട്ടു. ഫാന്‍ ബിങ്ബിങ് എന്ന സൂപ്പര്‍സ്റ്റാര്‍ നടിയെയും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടി. ഒരു വര്‍ഷത്തോളമാണ് ഇവര്‍ അപ്രത്യക്ഷയായത്. പിന്നീട് അവര്‍ നികുതിവെട്ടിപ്പ് വിവാദത്തില്‍ മാപ്പിരക്കേണ്ടി വന്നു.

Tags: chinahuntingജാക്ക് മാആലിബാബ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.