Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സിഡ്‌നി ‘ടെസ്റ്റ്’; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്ന്

2018ല്‍ നടത്തിയ തേരോട്ടം ഇക്കുറിയും തുടരാന്‍ ഇന്ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇരു ടീമിനും സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് മറ്റൊരു പരീക്ഷണമാണെന്നതില്‍ തര്‍ക്കമില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 6, 2021, 10:29 pm IST
in Cricket

സിഡ്‌നി: കളിച്ചത് 12 ടെസ്റ്റ് മത്സരങ്ങള്‍, വിജയിച്ചത് ഒന്നില്‍ മാത്രം. അതും  1978ല്‍. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് നടക്കുന്ന സിഡ്‌നിയിലെ ഇന്ത്യന്‍ ചരിത്രം അത്ര ശുഭകരമല്ല. എങ്കിലും ഓസ്‌ട്രേലിയയില്‍ ചരിത്ര വിജയം നേടുന്നത് ഇന്ത്യയ്‌ക്ക് ശീലമായി കഴിഞ്ഞു.  

2018ല്‍ നടത്തിയ തേരോട്ടം ഇക്കുറിയും തുടരാന്‍ ഇന്ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇരു ടീമിനും സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് മറ്റൊരു പരീക്ഷണമാണെന്നതില്‍ തര്‍ക്കമില്ല.  

ഉപനായകന്‍ രോഹിത് ശര്‍മയുടെ വരവ് ഇന്ത്യന്‍ ടീമിന് ശക്തിയേകും. സ്ഥിര നായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തിലും ഇന്ത്യക്ക് വിജയിക്കാനാകുമെന്ന് കഴിഞ്ഞ മത്സരത്തില്‍ തെളിയിച്ച് കഴിഞ്ഞു. അജിങ്ക്യ രഹാനെയെന്ന കളിക്കാരനും നായകനും ഒരുപോലെ പരീക്ഷിക്കപ്പെട്ട് വിജയിച്ച മത്സരംകൂടിയാണ് കഴിഞ്ഞത്. മൂന്നാം ടെസ്റ്റില്‍ വിജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയാല്‍ അത് ടീമിനും രഹാനെയ്‌ക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മായങ്ക് അഗര്‍വാളിന് പകരം രോഹിത് ടീമിലെത്തിയതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന മാറ്റം. ബൗളിങ്ങില്‍ ഉമേഷ് യാദവിന്റെ പരിക്ക് നവദീപ് സയ്‌നിക്കും വഴി  

തുറന്നു. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മ്മയുമാകും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയ്‌ക്ക് ഓസീസ് പേസിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്നതിന്റെ സാക്ഷിപത്രമാണ് കഴിഞ്ഞ മത്സരം.  

ഹനുമാ വിഹാരിക്ക് മറ്റൊരു അവസരം കൂടിയാണ് ടീം നല്‍കിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട വിഹാരിക്ക് ഇത്തവണ മികവ് കാട്ടിയിലലെങ്കില്‍ അടുത്ത മത്സരത്തില്‍ പുറത്തു പോകേണ്ടി വരും. അഞ്ച് ബൗളര്‍മാരുമായാണ് ഇക്കുറിയും ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ മത്സരത്തിലെ വിജയത്തില്‍ നിര്‍ണ്ണായകമായെന്ന് രഹാനെ പ്രതികരിച്ചിരുന്നു. പ്രധാന ബാറ്റ്‌സ്മാന്മാര്‍ പന്തെറിയില്ലെന്ന പോരായ്‌മ ജഡേജയിലൂടെ പരിഹരിക്കാനാണ് ശ്രമം. ജഡേജ ബാറ്റിങ്ങില്‍ മികവ് കാട്ടുന്നത് ടീമിന് ശക്തിയാണ്.

ഇന്ത്യന്‍ ടീം: അജിങ്ക്യ രഹാനെ (നായകന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, നവദീപ് സയ്‌നി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.