തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റിൽ എഎസ്ഐ വിൽസനെ തീവ്രവാദികൾവെടിവെച്ചുകൊന്ന സംഭവത്തിൽ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി ഷിഹാബുദ്ദീൻ (39) ആണ് പിടിയിലായാത്. ഇയാൾക്ക് സിറാജുദ്ദീൻ, ഖാലിദ് എന്നീപേരുകളുമുണ്ട്. വിൽസനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാനിയാണ് ഇയാൾ.
ഖത്തറിൽ നിന്നും ചെന്നൈ എയർപോർട്ടിൽ എത്തിയ ഇയാളെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടന്ന ഉടനെ ഇയാൾ ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഇയാൾക്കൊപ്പം ഗൂഢാലാചനയിൽ പങ്കെടുത്ത ഖാജാ മോയ്ദീൻ, മെഹബൂബ് പാഷ, ഇജാസ് പാഷ, ജാഫർ അലി എന്നിവരെ നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
2020 ജനുവരി എട്ടിന് രാത്രിയിലാണ് വിൽസനെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിയിലിരിക്കെ വെടിവെച്ച് കൊന്നത്. വെടിയുതിർത്ത അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവരെ തമിഴ്നാട് സെപ്ഷ്യൽ അന്വേഷണ സംഘം കേരളത്തിൽ നിന്നും പിടികൂടിയിരുന്നു. സംഭവത്തിൽ തീവ്രവാദബന്ധം തെളിഞ്ഞതോടെ കേസ് എൻഐഎയക്ക് കൈമാറി. തുടർന്ന് നടന്ന അന്വേഷണത്തിൽ കൂടുതൽ പ്രതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിടിയിലാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: