കൊച്ചി: മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആവുകയുളളൂ എന്നുണ്ടോയെന്നും ഒരു ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും എന്നും കെമാല്‍ പാഷ. വൈറ്റില മേല്‍പ്പാലം ജനങ്ങള്‍ ഉദ്ഘാടനം ചെയ്ത സംഭവത്തെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കെമാല്‍ പാഷ സര്‍ക്കാരിനെ വിമര്‍ശിച്ചത്.
വൈറ്റില മേൽപ്പാലം തുറന്നു നൽകിയ സംഭവത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയിൽ അസ്വാഭാവികത കാണാനാകില്ല. ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ പാലം തുറക്കാൻ മുഹൂർത്തം നോക്കി കാത്തിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
പണി കഴിഞ്ഞാൽ അതു തുറന്നു കൊടുത്തേക്കെന്ന് സർക്കാർ പറഞ്ഞാൽ കാര്യം തീരുന്നിടത്താണ് ഇതെന്നും അദ്ദേഹം വിമർശിച്ചു. ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല ജനങ്ങളുടെ വകയാണ് പാലമെന്നും കെമാൽ പാഷ പറഞ്ഞു.
വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായിട്ടും രണ്ടും കിടക്കുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോഴേക്കുളള വിലപേശലിന് വേണ്ടി വച്ചോണ്ടിരിക്കുകയാണ് സർക്കാർ. എത്രത്തോളം വൈകിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകാമോ അത്രത്തോളം നല്ലതാണ് എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന് നൽകിയ സംഭവത്തിൽ വി ഫോർ കേരള സംഘടന പ്രവർത്തകർ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റിലായത്വി ഫോർ കേരള കൊച്ചി കോർഡിനേറ്റർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. പക്ഷെ ചൊവ്വാഴ്ച രാത്ര ജനങ്ങള്‍ പാലം തുറന്നുകൊടുത്ത സമയത്ത് നിപുണ്‍ ചെറിയാന് സ്ഥലത്തില്ലായിരുന്നെന്നും രാത്രി നിപുണിനെ അറസ്റ്റ് വാറണ്ടില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും നിപുണിന്റെ ഭാര്യ പരാതിപ്പെടുന്നു. ഇവരെ നാല് പേരെയും ഓണ്‍ലൈനായി പൊലീസ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: