ടോക്കിയോ: ജപ്പാനില്‍ ബ്ലുഫിന്‍ ട്യൂണ മത്സ്യത്തിനു ലേലത്തില്‍ ലഭിച്ചതു ഒന്നരക്കോടി രൂപ. 208 കിലോഗ്രാം ഭാരമുള്ള ട്യൂണ മത്സ്യം ലേലത്തില്‍ വിറ്റുപോയത് ഒന്നരക്കോടിയ്ക്കടുത്ത് രൂപയ്ക്കാണ്. പുതുവര്ഷത്തോടനുബന്ധിച്ചു നടന്ന ആദ്യലേലത്തിലാണ് ഇത്രയും കൂടിയ തുകയ്ക്ക് മത്സ്യം വിറ്റുപോയത്.
ജപ്പാനിലെ സുഷി റസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ കിയോഷി കിമുറയാണ് ഈ ട്യൂണ സ്വന്തമാക്കിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ അഞ്ചിരട്ടി തുകയ്ക്കാണ് ട്യൂണ വാങ്ങിയതെന്നു കിയോഷി പറയുന്നു. ഈ ലേലത്തിനു മാധ്യമശ്രദ്ധ ലഭിക്കുന്നതിനാല്‍, അതു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷയെന്ന് കുമുറ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ വര്‍ഷാദ്യം നടന്ന ലേലത്തില്‍ ട്യൂണ മത്സ്യം ലേലത്തില്‍ പോയത് ഏതാണ്ട് 13 കോടി രൂപയ്ക്കടുത്താണ്. അതിന്റെ പത്തു ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: