Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമരം തുടരുമ്പോഴും അരി കയറ്റുമതി റെക്കോഡിലേക്ക്; ആദ്യമായി വിയറ്റ്‌നാമും

ഇന്ത്യയില്‍ നിന്നുള്ള സാധാരണ അരിക്ക് പശ്ചിമാഫ്രിക്ക, തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ വലിയ ഡിമാന്‍ഡാണ് ഇപ്പോള്‍. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസം കൊണ്ട് കയറ്റുമതി 70 ശതമാനം കൂടി 7.5 മില്ല്യണ്‍ ടണ്ണിലെത്തി. ഈ ആറു മാസം കൊണ്ട് കയറ്റുമതി 30,609 കോടി രൂപയുടേതായി. സെപ്തംബര്‍ വരെയായി ബസ്മതിയല്ലാത്ത 5.08 മില്ല്യണ്‍ ടണ്‍ അരിയാണ് ഇന്ത്യ കയറ്റി അയച്ചത്. അടുത്ത വര്‍ഷത്തോടെ ഇത് 10 മില്ല്യണ്‍ ടണ്‍ ആകും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 6, 2021, 11:54 am IST
in India

ന്യൂദല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ ഒരു വിഭാഗം സമരം തുടരുമ്പോഴും ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി റെക്കോഡിലേക്ക്. ഇതാദ്യമായി വിയറ്റ്‌നാമും ഇന്ത്യയില്‍ നിന്ന് ബസ്മതി അരിയടക്കം വാങ്ങിത്തുടങ്ങി. അടുത്തിടെ ചൈനയും ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ അരി വാങ്ങിയിരുന്നു. കൊറോണയ്‌ക്കിടയിലും ഇന്ത്യയുടെ അരി കയറ്റുമതിയില്‍ 70 ശതമാനം വര്‍ദ്ധന.    

ഇന്ത്യയില്‍ നിന്നുള്ള സാധാരണ അരിക്ക് പശ്ചിമാഫ്രിക്ക, തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ വലിയ ഡിമാന്‍ഡാണ് ഇപ്പോള്‍. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസം കൊണ്ട് കയറ്റുമതി 70 ശതമാനം കൂടി 7.5 മില്ല്യണ്‍ ടണ്ണിലെത്തി. ഈ ആറു മാസം കൊണ്ട് കയറ്റുമതി 30,609 കോടി രൂപയുടേതായി. സെപ്തംബര്‍ വരെയായി ബസ്മതിയല്ലാത്ത 5.08 മില്ല്യണ്‍  ടണ്‍ അരിയാണ് ഇന്ത്യ കയറ്റി അയച്ചത്. അടുത്ത വര്‍ഷത്തോടെ ഇത് 10 മില്ല്യണ്‍ ടണ്‍ ആകും.  

ബെനിന്‍, കേപ്‌വെര്‍ദേ, ഘാന, മാലി, നൈജീരിയ, സെനഗല്‍, സിയാറ ലിയോണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് വലിയതോതില്‍ അരി വാങ്ങുന്നത്. ചൈന ഏപ്രില്‍-സെപ്തംബര്‍ മാസത്തില്‍ 84 ടണ്‍ അരി വാങ്ങിയെങ്കില്‍ കഴിഞ്ഞ മാസം കൂടുതല്‍ അരിക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി വാങ്ങുന്നത്. തായ്‌ലന്‍ഡ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവരായിരുന്നു ചൈനയ്‌ക്ക് വലിയ തോതില്‍ അരി നല്‍കിയിരുന്നത്.  

ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ  അരി കയറ്റുമതിക്കാര്‍, ചൈന ഇറക്കുമതി രാജ്യവും. ലോകത്തെ മൂന്നാമത്തെ അരി കയറ്റുമതിക്കാരായ വിയറ്റ്‌നാം ഇതാദ്യമായി ഇന്ത്യയില്‍ നിന്ന് അരി വാങ്ങിത്തുടങ്ങി. ആഭ്യന്തര വില വന്‍തോതില്‍ കൂടിയ സാഹചര്യത്തിലാണിത്. അരിക്ക് ഒന്‍പതു വര്‍ഷത്തെ ഏറ്റവും കൂടിയ വിലയാണ് വിയറ്റ്‌നാമില്‍ ഇപ്പോള്‍. 70,000 ടണ്‍ അരിക്കാണ് വിയറ്റ്‌നാം ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്.

അതിനിടെ, യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയവും നെതര്‍ലാന്‍ഡ്‌സും ഇന്ത്യയില്‍ നിന്ന് കൂടിയ തോതില്‍ ബസ്മതി അരി ഇറക്കുമതി ചെയ്തു തുടങ്ങി. ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്കാണ്. ബെല്‍ജിയത്തിലേക്കുള്ള കയറ്റുമതി 60 ശതമാനമാണ് കൂടിയത്. നെതര്‍ലാന്‍ഡ്‌സിലേക്കുള്ളത് ഇരട്ടിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.