കോട്ടയം: വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പായസ ചലഞ്ചുമായി സേവാഭാരതി. നിര്‍ധനരായ ഒരു കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റപ്പണി, പ്രതിമാസ പെന്ഷന് വിതരണം, മരുന്ന് വിതരണം, ചികിത്സാ സഹായം എന്നിവയ്ക്ക് പണം കണ്ടെത്താനാണ് സേവാഭാരതി വിജയപുരം യൂണീറ്റ് വ്യത്യസ്തമായ മാര്‍ഗ്ഗം തേടുന്നത്.
പണം കണ്ടെത്താന്‍ വിവിധ പദ്ധതികളാണ് സേവാഭാരതി വിജയപുരം യൂണീറ്റ് ആസൂത്രണം ചെയ്യുന്നത്. അതിന്റെ ആദ്യപടിയാണ് പായസ ചലഞ്ച്. കൊറോണക്കാലത്ത് പല ചലഞ്ചുകള്‍ കണ്ടെങ്കിലും പായസ ചലഞ്ച് ആദ്യമാണ്. ഒരു ലിറ്റര്‍ പായസമാണ് 200 രൂപയ്ക്ക് നല്‍കുന്നത്. 10ന് രാവിലെ മുതല്‍ വിജയപുരം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പായസം വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.
വിവരങ്ങള്‍ക്ക്- ഹരി വെള്ളിയാമറ്റം-9447705750, സാജന്-9744511011.
പ്രതികരിക്കാൻ ഇവിടെ എഴുതുക: