തൊടുപുഴ: സപ്ലൈ ഓഫീസിലെത്തുന്നവരെ ഉദ്യോഗസ്ഥര്‍ കഷ്ടത്തിലാക്കുന്നതായി പരാതി. തൊടുപുഴ സപ്ലൈ ഓഫീസിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. അപേക്ഷ നല്കിയ ശേഷം അനുബന്ധ രേഖകള്‍ അടക്കം അപേക്ഷ നേരിട്ട് ഹാജരാക്കണമെന്നാണു നിയമം. അപേക്ഷ സമര്‍പ്പിക്കാന്‍ ചെല്ലുന്നതുള്പ്പടെ നൂറുകണക്കിനാളുകളാണ് ദിനം പ്രതി ഈ ഓഫീസില്‍ എത്തുന്നത്. അപേക്ഷകര്‍ക്ക് യഥാസമയം മറുപടി നല്കാന് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. സേവന കാലയളവ് സംബന്ധിച്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകള്‍ക്ക് പുല്ലുവിലയാണ് ഇവിടെ.
പുതിയ റേഷന്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തു ലാമിനേഷന് ചെയ്തു നല്‍കണമെന്നിരിക്കെ ലാമിനേഷന് ഫോയില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വാങ്ങാനാവശ്യപ്പെടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ഫോയില്‍ വാങ്ങി വരുന്നവരോടും ഉദ്യോഗസ്ഥര്‍ 100 രൂപ ഈടാക്കുന്നതായാണ് ആക്ഷേപം.
പ്രശ്നം ഉടന്‍ പരിഹരിക്കും: സെപ്ലെ ഓഫീസര്‍
റേഷന്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യുന്നതിനുള്ള ഫോയില്‍ പേപ്പര്‍ സപ്ലെ ഓഫീസില്‍ സ്റ്റോക്ക് ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് താലൂക്ക് സെപ്ലെ ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞു. കായംകുളത്തുള്ള പ്രസിലാണ് ഇത് അടിക്കുന്നത്. അവിടെ നിന്നും ലഭിക്കുവാന്‍ കാലതാമസം നേരിടുന്നു. റേഷന്‍ കാര്‍ഡിന് വരുന്നവര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാനാണ് സ്വകാര്യ സ്ഥാപനത്തെ ആശ്രയിക്കാന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: