കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ റബ്ബര്‍ തോട്ടത്തിലെ ചവറുകൂനയ്ക്കിടയില്‍ ആരോ ഉപേക്ഷിച്ചുപോയ രണ്ട് ദിവസം പ്രായമുള്ള ചോരക്കുഞ്ഞ് വിദഗ്ധചികിത്സയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയില്‍ മരിച്ചു.
അണുബാധയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. ചൊവ്വാഴ്ച വെെകിട്ടോടെ വിദഗ്ധചികിത്സയ്ക്കായി പ്രവേശിപ്പിച്ച എസ് എടി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ചപ്പുചവറുകള്‍ക്കുള്ളില്‍ തിങ്കളാഴ്ച രാത്രിയോടെ ഉപേക്ഷിക്കപ്പെട്ട ചോരക്കഞ്ഞ് ഒരു രാത്രി മുഴുവന്‍ ആരുമറിയാതെ കിടന്നതാണ് ആരോഗ്യനില വഷളാക്കിയതെന്ന് കരുതുന്നു.
കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിനു സമീപത്തുള്ള മഠത്തില്‍ കുന്നിലെ ഒരു വീടിന്റെ പിറകില്‍ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് ഒരു കുഞ്ഞിന്റെ കരച്ചില് കേട്ടത്. വീട്ടുടമ ഉടനെ പൊലീസിനെ അറിയിച്ചു. രണ്ടു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് പിന്നീട് ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ വിദഗ്ദ്ധ ചികിത്സയ്ക്കായി എസ് എ ടിയിലേയ്ക്ക് മാറ്റി. അധികം വൈകാതെ മരണം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: